അദ്വാനിയുടെയും ജോഷിയുടെയും കാല്‍തൊട്ട് വന്ദിച്ച് മോഡി രണ്ടാമൂഴത്തിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

അദ്വാനിയുടെയും ജോഷിയുടെയും കാല്‍തൊട്ട് വന്ദിച്ച് മോഡി രണ്ടാമൂഴത്തിന്

ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും തലമുതിര്‍ന്ന ബി.ജെ.പി നേതാക്കളെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. പാര്‍ട്ടി 'മാര്‍ഗദര്‍ശികളായ' എല്‍.കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയെയും ഇന്നു രാവിലെയാണ് ഇരുവരും വസതികളിലെത്തി സന്ദര്‍ശിച്ചത്.

പാര്‍ട്ടി രൂപീകരിക്കാനും വളര്‍ത്തിയെടുക്കാനും വര്‍ഷങ്ങളോളം പ്രയത്‌നിച്ചവരാണ് അദ്വാനിയും ജോഷിയുമെന്ന് മോഡി ട്വീറ്റ് ചെയ്തു. പണ്ഡിതന്‍ കൂടിയായ ജോഷിയുടെ സംഭാവനകള്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വിലപ്പെട്ടതാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഏറെ പ്രയത്‌നിച്ചു. തന്നെപോലെയുള്ള പ്രവര്‍ത്തകരെ മാര്‍ഗദര്‍ശിയുമാണ്. രാവിലെ അദ്ദേഹത്തെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയതായും മോഡി ട്വീറ്റില്‍ പറയുന്നു.

വാരണാസിയില്‍ നിന്ന് 4.79 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോഡി വിജയിച്ചത്. 30നാണ് പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുക. 28ന് വാരണാസിയിലും 29ന് ഗാന്ധിനഗറിലും സന്ദര്‍ശനം നടത്തും. അഹമ്മദാബാദിലെത്തി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങും.

ഇന്നു വൈകിട്ട് അഞ്ചിന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം നിലവിലെ സര്‍ക്കാരിന്റെ രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറും. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശവാദവും ഉന്നയിക്കും.



from mangalam.com http://bit.ly/2JBvzPZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages