കുടുംബത്തില്‍ മാത്രം ഒന്‍പത് വോട്ടുണ്ടായിട്ടും ആകെ കിട്ടിയത് 5 വോട്ട്; പൊട്ടിക്കരഞ്ഞ് സ്ഥാനാര്‍ത്ഥി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

കുടുംബത്തില്‍ മാത്രം ഒന്‍പത് വോട്ടുണ്ടായിട്ടും ആകെ കിട്ടിയത് 5 വോട്ട്; പൊട്ടിക്കരഞ്ഞ് സ്ഥാനാര്‍ത്ഥി

ഛണ്ഡീഗഡ്: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് പൊട്ടിക്കരഞ്ഞ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി. പഞ്ചാപിലെ ജലന്ധറില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് പരാജയ വിവരമറിഞ്ഞ് പൊട്ടിക്കരഞ്ഞത്. വെറും അഞ്ച് വോട്ടുകള്‍ മാത്രമാണ് ഈ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ മാത്രം 9 വോട്ടുകളുണ്ട്.

കുടുംബാംഗങ്ങള്‍ പോലും സഹായിച്ചില്ലെന്ന വേദന പങ്കുവയ്ക്കുന്നതിനൊപ്പം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നുവെന്നും സ്ഥാനാര്‍ത്ഥി ആരോപിച്ചു. സ്വന്തം കുടുംബം പോലും പിന്തുണച്ചില്ലെങ്കില്‍ പുറത്തുനിന്നുള്ളവരുടെ പിന്തുണ എങ്ങനെ പ്രതീക്ഷിക്കുമെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് നിസഹായനായാണ് സ്ഥാനാര്‍ത്ഥി പ്രതികരിക്കുന്നത്. കുടുംബം പോലും കൈവിട്ട സ്ഥിതിക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും സ്ഥാനാര്‍ത്ഥി വ്യക്തമാക്കി.



from mangalam.com http://bit.ly/2YEFGqK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages