ശബരിമല പ്രക്ഷോഭം ബിജെപിക്ക് ഗുണംചെയ്തില്ല, മണ്ണുംചാരി നിന്നവര്‍ പെണ്ണുംകൊണ്ടു പോയി- രാജഗോപാല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

ശബരിമല പ്രക്ഷോഭം ബിജെപിക്ക് ഗുണംചെയ്തില്ല, മണ്ണുംചാരി നിന്നവര്‍ പെണ്ണുംകൊണ്ടു പോയി- രാജഗോപാല്‍

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം ബി ജെ പിക്ക് കിട്ടിയില്ലെന്ന് എം എൽ എ ഒ. രാജഗോപാൽ. മണ്ണുംചാരി നിന്നവർ പെണ്ണുംകൊണ്ടു പോയപോലെയാണിത്. ശബരിമല വിഷയത്തിന്റെ ഗുണംകിട്ടിയത് ഒന്നും ചെയ്യാത്ത യു ഡി എഫിനാണ്. അതിനാലാണ് പത്തനംതിട്ടയിൽ പോലും കെ. സുരേന്ദ്രൻ മൂന്നാമതായതെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ അറിയപ്പെടുന്ന ചില നേതാക്കൾ വോട്ട് മറിച്ചു. പ്രമുഖ സി പി എം നേതാക്കൾ നേമത്തും കഴക്കൂട്ടത്തും യു ഡി എഫിന് വോട്ട് മറിച്ചുവെന്നും രാജഗോപാൽ ആരോപിച്ചു. താൻ പരാജയപ്പെടുത്തിയതിൽ വിഷമമുള്ള നേതാവും മന്ത്രിയും മേയറും യു ഡി എഫിന് വോട്ട് മറിച്ചു. സി പി എം നേതാക്കളുടെ പേരു പറയാതെയായിരുന്നുരാജഗോപാലിന്റെ ആരോപണം. തനിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടുകൾ കുമ്മനത്തിന് ലഭിച്ചില്ല. നേമത്ത് കഴിഞ്ഞതവണ എൻ ഡി എക്ക് ലഭിച്ചതിനെക്കാൾ വളരെ കുറച്ച് വോട്ടുകൾ മാത്രമേ ഇക്കുറി ലഭിച്ചുള്ളു. കഴക്കൂട്ടത്തും ഇതു സംഭവിച്ചുവെന്നും രാജഗോപാൽ പറഞ്ഞു. പരാജയത്തെക്കുറിച്ച് വിലയിരുത്താൻ അടുത്തയാഴ്ച ബി ജെ പി യോഗം ചേരും. content highlights:o rajagopal on nda candidates failure in loksabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2M5TskP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages