ഹൈദരബാദ്: രാജ്യം ആകാംക്ഷയോടെ മെയ് 23 ലെ തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുമ്പോൾ വിജയം ഉറപ്പമെന്ന ആത്മവിശ്വാസത്തിൽ മുഖ്യമന്ത്രിയായി താമസിക്കാനുള്ള വീടും ഓഫീസും വരെ നിർമ്മിച്ച് കഴിഞ്ഞു ജഗൻ മോഹൻ റെഡ്ഡി. ടിഡിപിയിൽ നിന്ന് അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് വൈഎസ്ആർ കോൺഗ്രസിന്റെയും ജഗന്റെയും നീക്കങ്ങൾ. ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയിലാണ് ജഗന് വേണ്ടി പുതിയ വീടും ഓഫീസും അടങ്ങുന്ന ബഹുനില മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. തഡേപള്ളിയിൽ ഒരു ഏക്കർ സ്ഥലത്താണ് കെട്ടിടം. പുതിയ വീട്ടിലേക്ക് മെയ് 21 ന് അദ്ദേഹം താമസം മാറും. മുഖ്യമന്ത്രിയായാൽ ഈ പുതിയ വീടായിരിക്കും ജഗന്റെ ഔദ്യോഗിക വസതി. മെയ് 23 ന് ശേഷം വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലേക്ക് എത്താൻ പോകുകയാണ്. ഫലം പ്രഖ്യാപിച്ചാൽ അമരാവതിയായിരിക്കും തട്ടകം-പാർട്ടി നേതാവ് എൻ രാംകുമാർ റെഡ്ഡി പറഞ്ഞു. ഗൃഹോപകരണങ്ങളും കംപ്യൂട്ടറുകളും അടക്കം പുതിയ വീട്ടിലേക്ക് മാറ്റുന്ന ജോലികൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകും. പാർട്ടി സ്ഥാനാർഥികളായി മത്സരിച്ചവരുടേയും മുതിർന്ന പാർട്ടി ഭാരവാഹികളുടെയും യോഗം മെയ് 16ന് ജഗൻ വിളിച്ചുചേർത്തിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ആന്ധ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്. ഏപ്രിൽ 11ന് ഒരു ഘട്ടമായി പോളിങ്ങും കഴിഞ്ഞു. Content Highlights:Confident of winning, Jaganmoves office to Amaravati, ysrc
from mathrubhumi.latestnews.rssfeed http://bit.ly/2JhghQd
via
IFTTT
No comments:
Post a Comment