കൊച്ചി: യാക്കോബായ സഭയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സഭാ വർക്കിങ് കമ്മറ്റിയിൽ ഭിന്നത രൂക്ഷമായി. അൽമായ, വൈദിക ട്രസ്റ്റിമാർക്കെതിരെ വർക്കിങ് കമ്മറ്റി രംഗത്തെത്തി. കമ്മിറ്റിയിലെ ഒരു വിഭാഗം ട്രസ്റ്റിമാർക്കെതിരെ പാത്രിയാർക്കീസ് ബാവയ്ക്ക് കത്തയച്ചു. സഭാ സെക്രട്ടറി പീറ്റർ കെ ഏലിയാസ് ഉൾപ്പെടെയുള്ളവരാണ് കത്തയച്ചിട്ടുള്ളത്. ശ്രേഷ്ഠ കതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്കെതിരെ നീക്കം നടത്തിയെന്ന് ആരോപിച്ചാണ് അൽമായ, വൈദിക ട്രസ്റ്റിമാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സഭയിലെ വർക്കിങ് കമ്മറ്റിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ഒമ്പതുപേരാണ് കത്തിൽ ഒപ്പിട്ടിട്ടുള്ളത്. സഭാ തലവനായ ശ്രേഷ്ഠ കതോലിക്കാ ബാവയെ പൊതുജനമധ്യത്തിൽ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ട്രസ്റ്റിമാർക്കെതിരെ ഇവർ ആരോപണം ഉയർത്തിയിട്ടുള്ളത്. ബാവയ്ക്കെതിരെ കള്ളപ്രചരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പാത്രിയാർക്കിസ് ബാവയ്ക്ക് അയച്ച കത്തിൽ ഇവർ ആവശ്യപ്പെടുന്നത്. 21 അംഗങ്ങളാണ് യാക്കോബായ സഭയുടെ വർക്കിങ് കമ്മറ്റിയിലുള്ളത്. ഇതിൽ ശ്രേഷ്ഠ കതോലിക്കാ ബാവയും അൽമായ, വൈദിക ട്രസ്റ്റിമാരെയുംമാറ്റിനിർത്തിയാൽ പിന്നെയുള്ളവരിലെ ഒമ്പതുപേരാണ് ഡമാസ്കസിലേക്ക് കത്തയച്ചിരിക്കുന്നത്. ഇവരിൽ രണ്ടുപേർ മെത്രാപ്പോലീത്തമാരാണ്. content highlights:internal clash in jacobite church
from mathrubhumi.latestnews.rssfeed http://bit.ly/2J5NFsa
via
IFTTT
No comments:
Post a Comment