പബ്ജി ഗെയിം കളിക്കുന്നതിൽ നിന്നും ഭർത്താവ് വിലക്കിയതിനെതുടർന്ന് യുവതി വിവാഹമോചനം ആവശ്യപ്പെട്ടു. യുഎഇയിലാണ് സംഭവം. അജ്മാൻ പോലീസിലെ സോഷ്യൽ സെന്റർ ഡയറക്ടർ ക്യാപ്റ്റൻ വഫാ ഖലീൽ അൽ ഹൊസാനിയാണ് ഒരിക്കൽ ഇങ്ങനെ ഒരു വിചിത്രമായ കേസ് തങ്ങൾക്ക് ലഭിച്ചതായി വെളിപ്പെടുത്തിയതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 20 വയസുകാരിയായ ഭാര്യയ്ക്ക് പബ്ജിയോടുള്ള ആസക്തി കൂടിവരുന്നുണ്ടെന്ന് ശ്രദ്ധിച്ച ഭർത്താവ് അവരെ കളിയിൽ നിന്നും പിന്തിരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അതുവഴി അവരുടെ ശ്രദ്ധ കുടുംബജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന് അയാൾ കരുതി.ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം കലശലായതോടെയാണ് യുവതി സഹായമഭ്യർത്ഥിച്ച് സോഷ്യൽ സെന്ററിനെ സമീപിച്ചത്. തന്റെ വിനോദോപാധികൾ തിരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലാതാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. ഗെയിമിൽ നിന്നും തനിക്ക് സന്തോഷവും ആശ്വാസവും ലഭിക്കുന്നുവെന്ന് അവർ പറഞ്ഞു. താൻ പബ്ജിയിലെ ചാറ്റ് ഓപ്ഷൻ ഓൺ ആക്കാറില്ലെന്നും അതുകൊണ്ട് അപരിചിതരുമായി ഇടപഴകുന്നില്ലെന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം മാത്രമേ ഗെയിം കളിക്കാറുള്ളൂ എന്നും യുവതി പറയുന്നു. ഗെയിമിനോട് താൻ അടിമപ്പെടുമെന്നും വീടിനോടും കുടുംബത്തോടുമുള്ള ചുമതലകളിൽ നിന്നും അത് തന്നെ അകറ്റുമെന്നും ഭർത്താവ് ഭയപ്പെടുകയാണെന്നും അവർ പറഞ്ഞു. എന്നാൽ ഇത് അടിച്ചമർത്തലിന്റേയോ സ്വാതന്ത്ര്യത്തിന്റേയോ വിഷയമല്ലെന്നും കുടുംബത്തെ ഒന്നിപ്പിച്ച് നിർത്താനാണ് താൻ ശ്രമിച്ചതെന്നും ഭർത്താവ് പറയുന്നു. ഭാര്യ വിവാഹമോചനം ആവശ്യപ്പെടും വരെ കാര്യങ്ങൾ പോവുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്നും അയാൾ പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു. Content Highlights:PUBG Mobile Addiction Husband tried to stop gaming Woman Seeks Divorce
from mathrubhumi.latestnews.rssfeed http://bit.ly/2V6lNLX
via
IFTTT
No comments:
Post a Comment