ബര്‍ഗറില്‍ കുപ്പിച്ചില്ല് ; അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് രക്തം ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയില്‍... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 21, 2019

ബര്‍ഗറില്‍ കുപ്പിച്ചില്ല് ; അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് രക്തം ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയില്‍...

ബര്‍ഗര്‍ കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് രക്തം ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയില്‍. സുഹൃത്തുക്കള്‍ ചേര്‍ന്ന് ബര്‍ഗര്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് പൊട്ടിയ ചില്ലു കഷണങ്ങള്‍.

സജിത് പത്താന്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് ദാരുണാനുഭവം ഉണ്ടായത്. പൂനെയിലുള്ള എഫ്‌സി ബര്‍ഗര്‍ കിങ് എന്ന കടയില്‍ നിന്ന് വാങ്ങിയ ബര്‍ഗറിലാണ് ചില്ലുകള്‍ കണ്ടെത്തിയത്.

കൂട്ടുകാര്‍ ചേര്‍ന്ന് ഉടനെ സജിത്തിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ സജിത്ത് അപകടനില തരണം ചെയ്തതായി ഇയാളെ ചികിത്സിക്കുന്ന സഹയാദ്രി ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവാക്കള്‍ റസ്‌റ്റോറന്റിനും ജീവനക്കാര്‍ക്കുമെതിരെ ഡെക്കാന്‍ ജിംക്കാന പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ വിവരം പുറംലോകം അറിഞ്ഞത്.



from mangalam.com http://bit.ly/2LYjS82
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages