തിരുവനന്തപുരം വട്ടപ്പാറ കല്ലയത്ത് യുവാവ് കുത്തേറ്റ മരിച്ച സംഭവത്തില്‍ ഭാര്യയുടെ സുഹൃത്ത് അറസ്റ്റില്‍. കാരമൂട് നമ്പാട് വിനോദ് ആണ് വട്ടിയൂര്‍ക്കാവ് സ്വദേശിയായ മനോജിന്റെ കത്തിക്ക് ഇരയായത്. സംഭവത്തില്‍ വിനോദിന്റെ ഭാര്യ രാഖിയും രണ്ടാം പ്രതിയാകുമെന്നാണ് സൂചന. ഇവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
വിനോദിന്റെ ആറുവയസ്സുകാരനായ മകന്റെ നിര്‍ണ്ണായകമായ മോഴിയാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കാരണമായത്. കഴിഞ്ഞ 12ന് വാടകക്കെട്ടിടത്തിന് മുന്നില്‍ കടുത്തില്‍ കുത്തേറ്റ രക്തം വാര്‍ന്ന നിലയില്‍ അബോധാവസ്ഥയിലാണ് വിനോദിനെ കണ്ടെത്തിയത്. ഞായറാഴ്ച ദിവസം പള്ളിയില്‍ പോയി മടങ്ങിയെത്തിയ വിനോദ് അടുക്കളയില്‍ മനോജിനെ കണ്ടത് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നമുണ്ടായത്. പ്രകോപിതനായ മനോജ് കത്തിയെടുത്ത് വിനോദിന്റെ കഴുത്തിന്റെ ഇടതുഭാഗത്ത് കുത്തിയിറക്കുകയായിരുന്നു.
പരിക്കേറ്റ വിനോദ് പുറത്തേക്ക് ഓടിയിറങ്ങുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. ഈ സമയത്ത് പ്രതി അടുക്കളവാതില്‍ വഴി ഇറങ്ങി ഓടുകയും ചെയ്തു. വിനോദ് കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന ഭാര്യയുടെ മൊഴി മകന്‍ തിരുത്തിയതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.
അമ്മ രണ്ടു കൈകളും പുറകോട്ട് പിടിച്ചപ്പോള്‍ മാമന്‍ അച്ഛന്റെ കഴുത്തില്‍ കുത്തിയെന്നായിരുന്നു മകന്റെ മൊഴി. ആദ്യഘട്ടത്തില്‍ ഭാര്യ മകനെക്കൊണ്ടും മൊഴി മാറ്റിപ്പറയുവാന്‍ ശ്രമിച്ചിരുന്നെങ്കിലും പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടി സത്യം പറയുകയായിരുന്നു. മകന്റെ കൊലപാതകത്തിന് കാരണം രാഖിയുടെ വഴിവിട്ട ബന്ധമാണെന്ന് വിനോദിന്റെ പിതാവ് ജോസഫ് പറഞ്ഞു.
from mangalam.com http://bit.ly/2WdJq4Z
via IFTTT
No comments:
Post a Comment