ന്യൂഡല്‍ഹി : മേയ് 23 ന് ഫലം വന്നതിന് ശേഷം ഓരോ ബൂത്തിലെയും വിവരങ്ങള്‍ ഡാറ്റ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ചുകൊടുക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസിന്റെ നിര്‍ദേശം. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മില്‍ കൃത്രിമം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
ഇവിഎമ്മുകളില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന മനസിലാക്കാന്‍ 'ഫോറന്‍സിക് മാതൃക'യിലുള്ള സംവിധാനമാണ് കോണ്‍ഗ്രസിന്റെ ഡാറ്റ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയിരിക്കുന്നത്. ഏത് ബൂത്തിലാണ് ഇവിഎം അട്ടിമറി നടന്നതെന്ന് ഇതിലൂടെ അറിയാന്‍ കഴിയും.
'ഫോറം 17 സി, ഫോറം 20' എന്നിവ ആധാരമാക്കിയാണ് പരിശോധന നടത്തുന്നത്. പോളിങ് കഴിഞ്ഞതിന് ശേഷം റിട്ടേണിങ് ഓഫീസര്‍മാര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ്. ബൂത്തുകളില്‍ മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെയും ഇവിഎമ്മുകളുടെ സീരിയല്‍ നമ്പറുകളും ഇതില്‍ ഉണ്ടാകും.
from mangalam.com http://bit.ly/2LVW1G9
via IFTTT
No comments:
Post a Comment