ശബരിമലയിലെ സ്വര്‍ണ്ണ ശേഖരത്തില്‍ കുറവ് വന്നിട്ടില്ല- ദേവസ്വം ബോര്‍ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

ശബരിമലയിലെ സ്വര്‍ണ്ണ ശേഖരത്തില്‍ കുറവ് വന്നിട്ടില്ല- ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണ ശേഖരത്തിൽ നിന്ന് ഒന്നും നഷ്ടമായിട്ടില്ലെന്ന് ദേവസ്വം ബോർഡ്. സ്ട്രോങ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്നും 40 കിലോ സ്വർണം ഇവിടെയുണ്ടെന്നും ഓഡിറ്റിങ് വിഭാഗം കണ്ടെത്തി. മഹസർ രേഖകൾ പരിശോധിച്ചാണ് ഓഡിറ്റിങ് വിഭാഗം വ്യക്തതവരുത്തിയത്. 10413 സ്വർണ്ണം-വെള്ളി ഉരുപ്പടികളാണ് ആറന്മുള ക്ഷേത്രത്തോടുചേർന്നുള്ള സ്ട്രോങ് റൂമിലുള്ളുത്. നേരത്തെ കണക്കിൽ കണ്ടെത്താത്ത നാല് ഉരുപ്പടികൾ ശബരിമലയിൽ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. സ്വർണ്ണം കാണാതായെന്ന തരത്തിൽ തെറ്റായ വാർത്തയാണ് പ്രചരിപ്പിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു. ശബരിമലയിൽ കിട്ടുന്ന സ്വർണവും വെള്ളിയും പരമ്പരാഗതമായി ആറന്മുളയിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്. ആറുവർഷം മുമ്പ് സ്ട്രോങ്റൂമിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിരമിച്ചിട്ടും സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്തി ചുമതല കൈമാറിയിരുന്നില്ല. ഇത് ഉദ്യോഗസ്ഥന്റെ ബാധ്യതയായി രേഖപ്പെടുത്തിയതിനാൽ വിരമിക്കൽ ആനുകൂല്യങ്ങൾ ദേവസ്വംബോർഡ് തടഞ്ഞു. ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ സ്വർണത്തിന്റെയും വെള്ളിയുടെയും മറ്റു വിലപിടിപ്പുള്ള സാധനങ്ങളുടെയും അളവ് തിട്ടപ്പെടുത്താൻ ദേവസ്വം ബോർഡിനോട് നിർദേശിച്ചിരുന്നു. ഇപ്പോൾ മഹസർ രേഖകൾ പ്രകാരം ലഭിച്ച കാര്യങ്ങൾ ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ സമർപ്പിക്കും ശബരിമല അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഓഫീസറും തിരുവാഭരണം കമ്മിഷണറും ചേർന്നാണ് രേഖകളും സ്വർണശേഖരവും ഒത്തുനോക്കേണ്ടിയിരുന്നത്. ആറുവർഷമായി ഇവയുടെ പരിശോധന കാര്യക്ഷമായിരുന്നില്ല. Content Highlights:Sabarimala-gold Issue-auditing


from mathrubhumi.latestnews.rssfeed http://bit.ly/2X9CIKk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages