സര്‍ക്കാരിന്റെ ധിക്കാരപരമായ നടപടികള്‍ക്കുള്ള ശക്തമായ തിരിച്ചടി : ഹൈബി ഈഡന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

സര്‍ക്കാരിന്റെ ധിക്കാരപരമായ നടപടികള്‍ക്കുള്ള ശക്തമായ തിരിച്ചടി : ഹൈബി ഈഡന്‍

എറണാകുളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒന്നരലക്ഷത്തിലധികം വോട്ടുകൾ നേടി റെക്കോഡ് ഭൂരിപക്ഷത്തിലാണ് ഹൈബി ഈഡൻ വിജയം കൈപ്പിടിയിൽ ഒരുക്കിയത്. വിജയം ഉറപ്പിച്ചതോടെ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപമെത്തിയ ഹൈബിയെ പ്രവർത്തകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഹൈബീ ഈഡാ നേതാവേ ഞങ്ങടെ ചങ്കിലെ നേതാവേ എന്നുറക്കെ മുദ്രാവാക്യം വിളിച്ച് ഹൈബിയെ എടുത്തുയർത്തി പ്രവർത്തകർ ആഹ്ളാദം പങ്കുവെച്ചു. യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് ഹൈബി ഈഡൻ പറഞ്ഞു. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് നേരിട്ടത്. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം അനുകൂലമായിരുന്നു. കേരള സർക്കാരിന്റെ ധിക്കാരപരമായ നടപടികൾക്കുള്ള ശക്തമായ തിരിച്ചടിയാണ് ഇത്. അതുകൊണ്ടുതന്നെ ഞങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയം നേടിയെടുക്കാൻ സാധിച്ചു. പലവിഷയങ്ങളിലും സർക്കാർ സ്വീകരിച്ച നിലപാടും അതുപോലെ തന്നെ വർഗീയ ഭീകരതയ്ക്കെതിരെയുളള ഒരു നിലപാടും കേരളത്തിൽ ഉണ്ട് എന്നതെല്ലാം ഈ തിരഞ്ഞെടുപ്പിന്റെ വളരെ വലിയ സവിശേഷതകളാണ്. എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും വോട്ടും നേടാനായി. എല്ലാ വിഭാഗത്തിൽ നിന്നും ഉള്ള ആളുകളുടെ വോട്ടുകൾ എല്ലാ മേഖലയിൽ നിന്നും ലഭിച്ചു എന്നുള്ളത് ഞങ്ങളെ സംബന്ധിച്ച് ഒരു വലിയ മുന്നേറ്റം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ സാധിച്ചു-ഹൈബി പറഞ്ഞു. Content highlights: Hibi Eden Lok sabha Election 2019


from mathrubhumi.latestnews.rssfeed http://bit.ly/2M4BKxU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages