തോമസ് ഐസക്കിന് കൊമ്പൊന്നുമില്ല; വി.എസിനെയും ധനമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് സി.ദിവാകരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

തോമസ് ഐസക്കിന് കൊമ്പൊന്നുമില്ല; വി.എസിനെയും ധനമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് സി.ദിവാകരന്‍

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെയും തോമസ് ഐസക്കിനെയും രൂക്ഷമായി വിമർശിച്ച് സി.പി.ഐ. നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരൻ. വി.എസ്. സർക്കാരിന്റെ കാലത്ത് സി.പി.ഐ.യെ അവഗണിച്ചെന്നും അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് സി.പി.ഐ. മന്ത്രിമാരുടെ ഫയലുകൾ അനാവശ്യമായി വൈകിപ്പിച്ചെന്നും സി.ദിവാകരൻ കുറ്റപ്പെടുത്തി. ഭരണപരിഷ്ക്കാര വേദി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡി. സാജു അനുസ്മരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. വി.എസ്. സർക്കാരിന്റെ കാലത്ത് മന്ത്രിമാർക്കിടയിൽ രൂക്ഷമായ തർക്കംനിലനിന്നിരുന്നു. ധനകാര്യ മന്ത്രിക്ക് കൊമ്പൊന്നുമില്ല. അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ധനകാര്യ മന്ത്രിക്ക് എല്ലാവകുപ്പിലും കയറി മേയാനുള്ള അധികാരമൊന്നുമില്ല- വി.എസ്. സർക്കാരിന്റെ കാലത്തെ സംഭവവികാസങ്ങൾ ഓർമ്മിച്ച് സി.ദിവാകരൻ പറഞ്ഞു. നിലവിൽ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്കാര കമ്മീഷൻ പൂർണ പരാജയമാണെന്നും സി. ദിവാകരൻ കുറ്റപ്പെടുത്തി. നിയമസഭാ സമിതികളുടെ പ്രവർത്തനം സർക്കാർ തടസപ്പെടുത്തുന്നതായും സി.ദിവാകരൻ ആരോപിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ സി. ദിവാകരൻ സി.പി.എം നേതാക്കൾക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചത് ഇടതുമുന്നണിയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാൽ സി.പി.എമ്മും സി.പി.ഐ.യും തമ്മിലുള്ള ബന്ധം വഷളാകാനും ഇതുകാരണമായേക്കാം. Content Highlights:cpi leader c divakaran against vs achuthanandan and thomas issac


from mathrubhumi.latestnews.rssfeed http://bit.ly/2Q6XYhl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages