ഹെറ്റ്‌മെയര്‍ കത്തിക്കയറി, ബാംഗ്ലൂരിന് വിജയം; ഹൈദരാബാദിന് കാത്തിരിക്കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

ഹെറ്റ്‌മെയര്‍ കത്തിക്കയറി, ബാംഗ്ലൂരിന് വിജയം; ഹൈദരാബാദിന് കാത്തിരിക്കണം

ബെംഗളൂരു: ഐ.പി.എൽ ഈ സീസണിന് വിജയത്തോടെ തിരശ്ശീലയിട്ട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. സൺറൈസേഴ്സ് ഹൈദരാബാദിനെ നാല് പന്ത് ബാക്കിനിൽക്കെ നാല് വിക്കറ്റിനാണ് ബാംഗ്ലൂർ തോൽപ്പിച്ചത്. ഇതോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് ത്രിശങ്കുവിലായി. മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരഫലം അടിസ്ഥാനമാക്കിയാകും ഇനി ഹൈദരാബാദിന്റെ ഭാവി. ഫോമിലേക്ക് തിരിച്ചെത്തിയ ഹെറ്റ്മെയറാണ് ബാംഗ്ലൂരിന് വിജയമൊരുക്കിയത്. 47 പന്തിൽ നാല് ഫോറും ആറു സിക്സും സഹിതം ഹെറ്റ്മെയർ 75 റൺസ് അടിച്ചു. 48 പന്തിൽ 65 റൺസുമായി ഗുർകീറത് സിങ്ങ് ഹെറ്റ്മെയറിന് പിന്തുണ നൽകി. വിരാട് കോലി 16 റൺസിനും ഡിവില്ലിയേഴ്സ് ഒരു റണ്ണെടുത്തും പുറത്തായി. ഹൈദരാബാദിനായി ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ബാംഗ്ലൂരിന് 176 റൺസ് വിജയലക്ഷ്യം കുറിച്ചു. നന്നായിത്തുടങ്ങിയ ഹൈദരാബാദ് തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട് മധ്യ ഓവറുകളിൽ തകർന്നു. ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ (43 പന്തിൽ 70 നോട്ടൗട്ട്) ഇന്നിങ്സാണ് 175 റൺസിലെത്തിച്ചത്. വില്യംസൺ അഞ്ചു ഫോറും നാലു സിക്സും പറത്തി. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിൽ 28 റൺസെടുത്തു. ഹൈദരാബാദിന് മുൻനിരയിൽ വാർണറും ബെയർസ്റ്റോയുമില്ലാത്തതിന്റെ ക്ഷീണം അനുഭവപ്പെട്ടില്ല. വൃദ്ധിമാൻ സാഹ (11 പന്തിൽ 20), മാർട്ടിൻ ഗപ്ടിൽ (23 പന്തിൽ 30) എന്നിവർ ചേർന്ന് നല്ല തുടക്കം നൽകി. അഞ്ചാം ഓവറിൽ സാഹ മടങ്ങുമ്പോൾ 46 റൺസിലെത്തിയിരുന്നു. എന്നാൽ, മനീഷ് പാണ്ഡെ (9), വിജയ് ശങ്കർ (27), യൂസഫ് പഠാൻ (3) തുടങ്ങിയവർ മടങ്ങിയതോടെ ഇന്നിങ്സിന് വേഗം കുറഞ്ഞു. ബാംഗ്ലൂരിനുവേണ്ടി വാഷിങ്ടൺ സുന്ദർ 24 റൺസിന് മൂന്നുവിക്കറ്റെടുത്തു. ഉമേഷ് നാല് ഓവറിൽ 46 റൺസ് വഴങ്ങി. Content Highlights: IPL 2019 Sunrisers Hyderabad vs Royal Challengers Bangalore


from mathrubhumi.latestnews.rssfeed http://bit.ly/2DNxtIF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages