ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയ തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തോട് കമ്മിഷനിലെ ഒരംഗം വിയോജിച്ചത് മോദി-ഷാ കൂട്ടുകെട്ടിനോടുള്ള ഭയം കുറഞ്ഞുതുടങ്ങിയതിന്റെ ലക്ഷണമാണെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. “കമ്മിഷന് ഇപ്പോഴും ജീവനുണ്ടെന്നത് ആശ്വാസകരമാണ്. മറ്റു ജനാധിപത്യ സ്ഥാപനങ്ങളും അവരുടെ സ്വാതന്ത്ര്യത്തിനായി നിലകൊള്ളണം”- അദ്ദേഹം അഭിപ്രായപ്പെട്ടു. വയനാട് മണ്ഡലവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ ഭൂരിപക്ഷ-ന്യൂനപക്ഷ പ്രസംഗവും പുൽവാമ, ബാലാകോട്ട് ആക്രമണത്തിന്റെ പേരിൽ കന്നിവോട്ടർമാരോട് നടത്തിയ അഭ്യർഥനയും പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. വയനാടിനെയും പാകിസ്താനെയും താരതമ്യപ്പെടുത്തി അമിത് ഷാ പ്രസംഗിച്ചതിനും കമ്മിഷൻ ക്ലീൻ ചിറ്റ് നൽകി. “മോദിയോടുള്ള ഭയം ഒടുവിൽ കുറഞ്ഞുവരികയാണ്. മേയ് ആറ്, 12, 19 തീയതികളാവുമ്പോൾ രണ്ടു നേതാക്കളെയും കമ്മിഷൻ ശരിക്കും ശാസിച്ചേക്കും. മാധ്യമങ്ങളടക്കമുള്ള സ്ഥാപനങ്ങൾ ഭീതിവെടിഞ്ഞ് അവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളണം” -ചിദംബരം ആവശ്യപ്പെട്ടു. content highlights:clean chit to modi from EC, Chidambaram reaction
from mathrubhumi.latestnews.rssfeed http://bit.ly/2J1e4YV
via
IFTTT
No comments:
Post a Comment