കോട്ടയം: കേരളത്തെ ഞെട്ടിച്ച ദുരഭിമാനകൊലപാതകമായ കെവിന്‍ വധക്കേസില്‍ ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം തിരിച്ചെടുത്ത എസ്‌ഐ ഷിബുവിന് വകുപ്പുതലത്തില്‍ നടപടി. ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയായി തരംതാഴ്ത്തിയാണ് വകുപ്പുതല നടപടി സ്വീകരിച്ചിരിക്കുന്നത്.
സംഭവസമയത്ത് ഗാന്ധിനഗര്‍ എസ്‌ഐ ആയിരുന്ന ഷിബുവിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. നേരത്തെ ഷിബുവിനെ തിരിച്ചെടുത്ത നടപടി വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഐജി വിജയ് സാക്കറെയുടെ ഉത്തരവ് പുറത്തുവിട്ടത്.
അതേസമയം, എസ്‌ഐയെ തിരിച്ചെടുത്ത സംഭവം താന്‍ അറിഞ്ഞിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ മാധ്യമങ്ങളോട് പറഞ്ഞു. ഷിബുവിനെ തിരിച്ചെടുത്തത് മാധ്യമങ്ങളിലൂടെ മാത്രമാണ് താന്‍ അറിഞ്ഞത്. കോട്ടയം എസ്പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
എസ്‌ഐയെ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് കെവിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയേയും ഡിജിപിയേയും കാണും. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് മുഖ്യമന്ത്രിയെ കാണുന്നത്.
ഗുരുതര വീഴ്ച നടത്തിയത് എന്ന് കണ്ടാണ് ഷിബുവിനെ സസ്‌പെന്‍ഡ് ചെയ്തത്. ഗാന്ധിനഗര്‍ എസ് ഐ ആയിരുന്ന എം എസ് ഷിബുവിനെ തിരിച്ചെടുക്കാന്‍ ഐ ജി ഇന്നലെയാണ് ഉത്തരവിറക്കിയത്. ഷിബു നല്‍കിയ വിശദീകരണത്തെ തുടര്‍ന്ന് കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെയാണ് പിരിച്ചുവിടാനുള്ള തീരുമാനം റദ്ദാക്കിയത്. മുഖ്യമന്ത്രിക്ക് പുറമെ കെവിന്റെ കുടുംബം പ്രതിപക്ഷ നേതാക്കളെയും മനുഷ്യാവകാശകമ്മീഷനേയും കാണും.
from mangalam.com http://bit.ly/2VYxuQm
via IFTTT
No comments:
Post a Comment