‘മരിച്ചവരും’ റേഷൻ വാങ്ങുന്നു, മാസം രണ്ടരലക്ഷം കിലോ വീതം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

‘മരിച്ചവരും’ റേഷൻ വാങ്ങുന്നു, മാസം രണ്ടരലക്ഷം കിലോ വീതം

കണ്ണൂർ: കേരളത്തിൽ റേഷൻകാർഡിൽ പേരുള്ള അരലക്ഷത്തോളം മരിച്ചവരുടെ വിഹിതം ഇപ്പോഴും വാങ്ങുന്നതായി ഭക്ഷ്യവകുപ്പ് കണ്ടെത്തി. 2014-നുശേഷം മരിച്ച മുൻഗണനാവിഭാഗക്കാരുടെ ഭക്ഷ്യധാന്യമാണ് വാങ്ങുന്നത്. അന്നപൂർണ വിഭാഗത്തിലും സംസ്ഥാന സബ്സിഡി വിഭാഗത്തിലും ഉൾപ്പെട്ട മരിച്ചവരെക്കൂടി കണക്കാക്കിയാൽ എണ്ണം ഇതിന്റെ ഇരട്ടിയാകും. മരിച്ചെങ്കിലും റേഷൻകാർഡിൽ പേരു വെട്ടാത്തവരുടെ കണക്കെടുപ്പു തുടങ്ങിയതോടെയാണ് റേഷൻധാന്യം ബന്ധുക്കൾ വാങ്ങുന്നതായി കണ്ടെത്തിയത്. മുൻഗണനാവിഭാഗക്കാർക്ക് ആളൊന്നിന് അഞ്ചുകിലോ അരി സൗജന്യമാണ്. ഇതുപ്രകാരം മാസം രണ്ടരലക്ഷത്തോളം കിലോ ധാന്യം അനർഹർമായി വാങ്ങുന്നെന്നാണ് കണക്ക്. ബയോമെട്രിക് സംവിധാനമായതിനാൽ ആരാണ് വാങ്ങിയതെന്ന് കണ്ടെത്താനാകും. തദ്ദേശവകുപ്പിൽനിന്ന് ശേഖരിച്ച പട്ടികയാണ് ഭക്ഷ്യവകുപ്പിലെ ഐ.ടി. വിഭാഗം ഇപ്പോൾ പരിശോധിക്കുന്നത്. താലൂക്ക് ഓഫീസ് തലത്തിലും പരിശോധന നടക്കുന്നുണ്ട്. ആദ്യഘട്ട പരിശോധന 70 ശതമാനത്തോളം താലൂക്കുകളിൽ പൂർത്തിയായി. അവശേഷിക്കുന്നത് ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ മുൻഗണന - അന്നപൂർണ വിഭാഗത്തിൽപ്പെട്ട മരിച്ചവരുടെ കണക്കാണെടുക്കുന്നത്. ഇതിനുശേഷം സംസ്ഥാന സബ്സിഡി വിഭാഗത്തിൽപ്പെട്ടവരുടെ കണക്കെടുപ്പു നടത്തും. മുൻഗണനാ വിഭാഗത്തിൽ 1.54 കോടി പേരും സബ്സിഡി വിഭാഗത്തിൽ 1.21 കോടി പേരുമാണ് സൗജന്യനിരക്കിൽ റേഷൻ വാങ്ങുന്നത്. മുൻഗണനാവിഭാഗക്കാർ കൈകാര്യച്ചെലവായി രണ്ടുരൂപമാത്രമാണ് സർക്കാരിന് നൽകുന്നത്. മരണവിവരം അറിയിക്കാതെയുള്ള വെട്ടിപ്പ് മരിച്ചവരെ കാർഡിൽനിന്ന് ഒഴിവാക്കണമെന്ന് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒട്ടുമിക്ക കാർഡുടമകളും അതിന് തയ്യാറായില്ല. കാർഡിൽനിന്ന് പേര് ഒഴിവാക്കുന്നതിന് താലൂക്ക് ഓഫീസിൽ പോകുന്നതിനുള്ള ബുദ്ധിമുട്ടാണ് പലരും ചൂണ്ടിക്കാട്ടിയത്. പേരുള്ളിടത്തോളം ആനുകൂല്യം വാങ്ങാമല്ലോയെന്നാണ് ചിലരുടെ നിലപാട്. കാർഡിൽ ഉൾപ്പെട്ടവർ മരിച്ചെന്ന് വിവരം വെളിപ്പെടുത്താതെയാണ് പലരും റേഷൻ വാങ്ങുന്നത്. കടക്കാർക്ക് ഇക്കാര്യമറിയാമെങ്കിലും അവരും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താറില്ല. റേഷൻധാന്യം കൂടുതൽ വിൽക്കുന്ന കടക്കാർക്കാണ് കൂടുതൽ കമ്മിഷൻ കിട്ടുക. അതിനാലാണ് കടയുടമകൾ കാർഡിലെ അംഗങ്ങളോ കാർഡുടമയോ മരിച്ചാൽ അക്കാര്യം സിവിൽ സപ്ലൈസ് വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താത്തത്. ആദ്യഘട്ട പരിശോധന മുൻഗണനാപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മരിച്ചവരുടെ പരിശോധന നടക്കുന്നു. മരിച്ചതായി കണ്ടെത്തിയവരെ പട്ടികയിൽ നിന്നും ഒഴിവാക്കി അർഹരെ പട്ടികയിൽ ഉൾപ്പെടുത്തും. ഇതോടൊപ്പം അനർഹമായി മുൻഗണനാപട്ടികയിൽ കടന്നുകൂടിയവരെയും ഒഴിവാക്കും - പി. തിലോത്തമൻ, ഭക്ഷ്യമന്ത്രി Content Highlights: Ration Rice, Illegal sale, Food Department


from mathrubhumi.latestnews.rssfeed http://bit.ly/2I1sDsG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages