നിലപാടില്‍ മാറ്റമില്ല;വര്‍ഗീയതയെ ചെറുക്കുന്നത് ധാര്‍ഷ്ട്യമെങ്കില്‍ അത് ഇനിയും തുടരുമെന്ന് പിണറായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

നിലപാടില്‍ മാറ്റമില്ല;വര്‍ഗീയതയെ ചെറുക്കുന്നത് ധാര്‍ഷ്ട്യമെങ്കില്‍ അത് ഇനിയും തുടരുമെന്ന് പിണറായി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ സംരക്ഷണത്തിനും നവോത്ഥാന സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുമെന്നും വർഗീയതയെ ചെറുക്കുന്നത് ധാർഷ്ട്യമാണെങ്കിൽ അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ശബരിമലയിൽ കോടതിവിധി നടപ്പാക്കുകയാണ് സർക്കാർ ചെയ്തത്. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ദർശനത്തിന് എത്തിയവർക്ക് സംരക്ഷണം നൽകി. നിയമവാഴ്ച നിലനിൽക്കുന്നിടത്ത് ഈ നിലപാടേ സ്വീകരിക്കാനാകൂ. വിധിയുടെ അടിസ്ഥാനത്തിൽ ദർശനത്തിന് വരുന്നവരേ സർക്കാരിന് തടയാനാകുമോ? അങ്ങനെ തടഞ്ഞാൽ അത് കോടതിയലക്ഷ്യമാകില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ദർശനത്തിന് വന്ന സ്ത്രീകൾക്ക് അക്രമികളിൽനിന്ന് സംരക്ഷണം നൽകുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. വർഗീയശക്തികളെ പ്രതിരോധിച്ചതാണ് ധാർഷ്ട്യമെന്ന് പറഞ്ഞതെങ്കിൽ ആ ധാർഷ്ട്യം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിലെ തിരിച്ചടി താൽക്കാലികമാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. എൽ.ഡി.എഫിനൊപ്പം നിന്ന ഒരുവിഭാഗത്തെ ചിലർക്ക് തെറ്റിദ്ധരിപ്പിക്കാനായി. തിരഞ്ഞടുപ്പിൽ തോറ്റുവെന്നത് സത്യമാണ്. തോൽപ്പിക്കാൻ കഴിഞ്ഞവർക്ക് സന്തോഷം തോന്നും. എന്നാൽ ഈ വിജയത്തിൽ മതിമറന്ന് ആഹ്ലാദിക്കേണ്ട. മതിമറന്ന് ആഹ്ലാദിക്കാനുള്ള സാഹചര്യം യു.ഡി.എഫിനുണ്ടോ എന്ന് അവർ ചിന്തിക്കണം- മുഖ്യമന്ത്രി പറഞ്ഞു. Content Highlights:Chief Minister Pinarayi Vijayan Explains About Sabarimala Issue and Loksabha Election Result


from mathrubhumi.latestnews.rssfeed http://bit.ly/2MfVgri
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages