മുന്‍ചക്രം സാങ്കേതിക തകരാറിലായതിനെത്തുടര്‍ന്ന് മൂക്കും കുത്തി നിലത്തിറക്കി വന്‍ ദുരന്തം ഒഴിവാക്കി. 89 യാത്രക്കാരുമായി യാംഗുണില്‍ നിന്നും മ്യാന്‍മാറിലെ മണ്ടാലെ എയര്‍പോര്‍ട്ടിലേക്ക് എത്തിയ വിമാനമാണ് പൈലറ്റിന്റെ അതിസാഹസികതയിലൂടെ അപകടം തലനാരിഴയ്ക്ക് ഒഴിവാക്കിയത്.
മ്യാന്‍മര്‍ എയര്‍ലൈന്‍സിന്റെ എംബ്രയര്‍ 190 വിമാനമാണ് ഇത്തരത്തില്‍ സാഹസീകമായി നിലത്തിറക്കിയത്. റണ്‍വേയിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുന്‍പാണ് വിമാനത്തിന്റെ മുന്‍ ചക്രങ്ങള്‍ പ്രവര്‍ത്തനരഹിതമായത്. ചക്രം നേരെയാക്കാന്‍ പരിശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് അറിയിപ്പു നല്‍കുകയായിരുന്നു.
തുടര്‍ന്ന്, അധിക ഇന്ധനം പുറത്തേക്കു തള്ളി വിമാനത്തിന്റെ ഭാരം കുറച്ചുകൊണ്ട് ലാന്‍ഡിംഗ് നടത്തുകയായിരുന്നു. നിലത്തേക്കിറക്കിയ വിമാനത്തിന്റെ മന്‍വശം നിലത്തു മുട്ടുന്നതിനു മുന്‍പ് പിന്നിലെ ചക്രങ്ങളിലേക്ക് ചായിച്ചു. വിമാനം റണ്‍വേയില്‍നിന്ന് അല്‍പം തെന്നി മാറിയെങ്കിലും സുരക്ഷിതമായി യാത്രക്കാരെ പുറത്തിറക്കാന്‍ കഴിഞ്ഞു. ക്യാപ്റ്റന്‍ മിയാത് മൊയ് ഒംഗിന്റെ ധൈര്യമാണ് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്. ഇദ്ദേഹത്തിന് സമൂഹമാധ്യമങ്ങളില്‍ അടക്കം അഭിനന്ദന പ്രവാഹമാണ്. യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കില്ല.
from mangalam.com http://bit.ly/2LDjsnc
via IFTTT
No comments:
Post a Comment