തെറ്റുതിരുത്തി മുന്നോട്ടുപോകുമെന്ന് കോടിയേരി; ബി.ജെ.പിക്കെതിരായ പ്രചാരണത്തിന്റെ ഫലം കിട്ടിയത് കോണ്‍ഗ്രസിനെന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

തെറ്റുതിരുത്തി മുന്നോട്ടുപോകുമെന്ന് കോടിയേരി; ബി.ജെ.പിക്കെതിരായ പ്രചാരണത്തിന്റെ ഫലം കിട്ടിയത് കോണ്‍ഗ്രസിനെന്ന്

തിരുവനന്തപരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനുണ്ടായ തിരിച്ചടി പാര്‍്ടിയും എല്‍ ഡി എഫും പരിശോധിക്കുമെന്നും എന്തെങ്കിലും തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അവ തിരുത്തി മുന്നോട്ടു പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്്ണന്‍ പ്രതികരിച്ചു.

ബിജെപി ഭരണം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താനുതകുന്ന പ്രചരണമാണ് എല്‍ ഡി എഫ് പ്രധാനമായും നടത്തിയത്. അതിന്റെ ഗുണം യു ഡി എഫിന് അനുകൂലമായി വരികയാണ് ചെയ്തത്. മോഡി, ഭരണത്തില്‍ നിന്ന് ഒഴിവാകണമെന്ന് ആഗ്രഹിക്കുന്ന നിരവധിപേര്‍ യു ഡി എഫിന് വോട്ട് ചെയ്തു.

2004ല്‍ എല്‍ ഡി എഫിനൊപ്പം ഉണ്ടായിരുന്ന തരംഗം ഇത്തവണ യു ഡി എഫിന് അനുകൂലമായി. ന്യൂനപക്ഷവോട്ടുകള്‍ ഗണ്യമായി സ്വാധീനിക്കാന്‍ യു ഡി എഫിനായി. സംഘടനാപരമായി എന്തെങ്കിലും പ്രശ്നം എല്‍ ഡി എഫിനെ ബാധിച്ചതായി പറയാനാകില്ല. തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറ്റ് വിശദാംശങ്ങളെല്ലാം മണ്ഡലം-ബൂത്ത് അടിസ്ഥാനത്തില്‍ പരിശോധിക്കും.

എല്‍ ഡി എഫിനുണ്ടായ ഈ പരാജയം താല്‍കാലികം മാത്രമാണ്. ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും. മുന്‍പും ഇടതുപക്ഷം തോല്‍വി നേരിട്ടിട്ടുണ്ട്. പിന്നീട് ശക്തമായി തിരിച്ചു വന്നിട്ടുമുണ്ട്. ഈ പരാജയത്തിന്റെ ആഴം മനസ്സിലാക്കി ജനങ്ങളിലേക്ക് കൂടുതല്‍ ഇഴുകിചേര്‍ന്നു കൊണ്ട് ഞങ്ങള്‍ മുന്നോട്ടു പോകും.

കേരളത്തിലെ ജനങ്ങള്‍ ബി ജെ പിയുടെ രാഷ്ട്രീയം അംഗീകരിക്കുന്നവരല്ല. അതിനാലാണ് ഇവിടെ ഒരുസീറ്റും നേടാന്‍ ബി ജെ പിക്ക് കഴിയാതെ പോയത്.

ദേശീയതലത്തിലെ സംഭവങ്ങളാണ് പ്രധാനമായും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തില്‍ സന്തോഷിക്കുന്നവരല്ല ഇടതുപക്ഷം. ദേശീയ തലത്തില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും അഭിമാനിക്കാവുന്ന സാഹചര്യമല്ല. ഈ വസ്തുതകളെല്ലാം വിലയിരുത്തി, തെറ്റുകള്‍ തിരുത്തി, കൂടുതല്‍ ശക്തിയോടെ മുന്നോട്ടു പോകാന്‍ ഇടതുപക്ഷം തയ്യാറാവും.



from mangalam.com http://bit.ly/2K1lWJJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages