പത്തനംതിട്ട: ശബരിമല വിവാദം സുവര്‍ണാവസരമാക്കി എടുത്തിട്ടും കേരളത്തില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനായില്ല. ബി.ജെ.പി ഏറ്റവുമധികം പ്രതീക്ഷ വച്ച തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങള്‍ യു.ഡി.എഫ് വിജയിച്ചു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചപ്പോള്‍ തൃശൂരില്‍ ടി.എന്‍ പ്രതാപന്‍ മണ്ഡലം തിരിച്ചുപിടിച്ചു.
പത്തനംതിട്ടയിലെ തിരിച്ചടി വരും ദിവസങ്ങളില്‍ ബി.ജെ.പിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്. പത്തനംതിട്ടയില്‍ വിജയം പ്രതീക്ഷിച്ചിരുന്ന ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശബരിമല സമരം പരമാവധി ആളിക്കത്തിച്ച കെ. സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ വന്‍ വിജയമാണ് ബി.ജെ.പി പ്രതീക്ഷിച്ചത്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച കോടതി വിധിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും നിരോധനാജ്ഞ ലംഘിച്ച് ശബരിമലയില്‍ എത്താന്‍ സുരേന്ദ്രന്‍ ശ്രമിച്ചതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.
ശബരിമല വിഷയത്തില്‍ സുരേന്ദ്രന്‍ ഒരു മാസത്തിലേറെ ജയില്‍വാസം അനുഭവിച്ചു. ശബരിമല സമരത്തിന്റെ മുഖമായി തന്നെ സുരേന്ദ്രന്‍ മാറി. ഒടുവില്‍ പാര്‍ട്ടിയിലെ കടുത്ത ഭിന്നതകള്‍ക്കൊടുവിലാണ് കെ. സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയത്. കെ. സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ബി.ജെ.പി ക്യാമ്പ് ആവേശത്തിലായി. എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ പിന്തുണയും പി.സി ജോര്‍ജ് എന്‍.ഡി.എ മുന്നണിയിലേക്ക് വന്നതും തുണയ്ക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടി.
മാധ്യമങ്ങളുടെ പ്രീ പോള്‍, പോസ്റ്റ് പോള്‍ സര്‍വേകളിലും കെ. സുരേന്ദ്രനാണ് വിജയം പ്രവചിച്ചിരുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് മൂന്നാം സ്ഥാനത്താകുമെന്നും സര്‍വേകള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. കെ. സുരേന്ദ്രന്‍ മുന്നാം സ്ഥാനത്തായെന്ന് മാത്രമല്ല, ഒരു നിയോജക മണ്ഡലത്തിലൊഴികെ മറ്റെങ്ങും സുരേന്ദ്രന് രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല. ശബരിമല ഉള്‍പ്പെട്ട റാന്നിയില്‍ പോലും കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായി.
പുതിയതായി എന്‍.ഡി.എയിലേക്ക് എത്തിയ പി.സി ജോര്‍ജിന്റെ പിന്തുണ ഫലം ചെയ്യുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും പൂഞ്ഞാറില്‍ പോലും കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായി. പൂഞ്ഞാറില്‍ രണ്ടാം സ്ഥാനത്തുള്ള വീണ ജോര്‍ജിനേക്കാള്‍ 10,000 വോട്ടുകള്‍ക്ക് പിന്നിലാണ് കെ. സുരേന്ദ്രന്‍. കാഞ്ഞിരപ്പള്ളി, തിരുവല്ല, ആറന്‍മുള, കോന്നി നിയോജക മണ്ഡലങ്ങളിലും സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായി. വീണ ജോര്‍ക് ഒന്നാമത് എത്തിയ അടൂര്‍ മണ്ഡലത്തില്‍ മാത്രമാണ് സുരേന്ദ്രന് രണ്ടാമത് എങ്കിലും എത്താനായത്.
from mangalam.com http://bit.ly/2QmuPPo
via IFTTT
No comments:
Post a Comment