'ടോണി കല്ലൂക്കാരന്‍ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് വ്യാജരേഖയുണ്ടാക്കിയത്' ആദിത്യന്റെ രഹസ്യമൊഴി പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

'ടോണി കല്ലൂക്കാരന്‍ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് വ്യാജരേഖയുണ്ടാക്കിയത്' ആദിത്യന്റെ രഹസ്യമൊഴി പുറത്ത്

കൊച്ചി: സീറോ മലബാര്‍ സഭയിലെ വ്യാജരേഖാ കേസില്‍ അറസ്റ്റിലായ എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യന്റെ രഹസ്യമൊഴി പുറത്ത്. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് വ്യാജരേഖയുണ്ടാക്കിയതെന്ന് ആദിത്യന്‍ മൊഴിനല്‍കി. ഫാദര്‍ ടോണി കല്ലൂക്കാരനാണ് ഇത്തരത്തില്‍ തന്നെ തെറ്റിധരിപ്പിച്ചതെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.

കോടതിയോട് കൂടുതല്‍ കാര്യം വെളിപ്പെടുത്താനുണ്ടെന്നും ആദിത്യന്‍ പറഞ്ഞു. വ്യാജരേഖ അപലോഡ് ചെയ്തതിനാലാണ് ആദിത്യന്റെ അറസ്റ്റ്. രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ് അപേക്ഷ നല്‍കിയേക്കും.

ഇതിനിടെ അറസ്റ്റിലായ ആദിത്യനെ റിമാന്‍ഡില്‍ വിട്ടു. സഭയില്‍ കര്‍ദ്ദിനാളിനെതിരെ വികാരം ഉണ്ടാക്കുക ആയിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു. പ്രതിയെ അല്പസമയത്തിനകം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

അതേസമയം, കേസില്‍ മുരിങ്ങുര്‍ സാന്‍ജോ പള്ളി വികാരി ഫാ. ടോണി കല്ലൂക്കാരനെതിരെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞദിവസം രാത്രി വികാരിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.



from mangalam.com http://bit.ly/2HDyqo3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages