യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തും: ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തും: ചെന്നിത്തല

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിന്റെ വിജയത്തിനു കാരണം ശബരിമലയാണെന്നും മത ന്യൂനപക്ഷങ്ങളുടെ വോട്ടും യുഡിഎഫിനും അനുകൂലമായെന്ന് യു.ഡി.എഫ് യോഗം വിലയിരുത്തി.

"ലോക്‌സഭാ തെരഞ്ഞെടുപ്പിനേയും യുഡിഎഫ് വിജയത്തേയും സ്വാധീനിച്ച പ്രധാന ഘടകം ശബരിമല തന്നെയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല യുവതി പ്രവേശനം തടയാന്‍ നിയമം കൊണ്ടുവരും. വിശ്വാസം സംരക്ഷിക്കും. ഈ തെരഞ്ഞെടുപ്പോടെ കേരളം സംമ്പൂര്‍ണമായി ഇടതു പക്ഷത്തെ തള്ളിക്കളഞ്ഞു. 16 നിയമസഭാ മണ്ഡലത്തിലൊതുങ്ങിയ ഇടതുപക്ഷത്തിനു ഭരിക്കാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടു. ജനമനസ്സുകളില്‍ നിന്നു തൂത്തെറിയപ്പെട്ടുപോയ മുന്നണിയാണ് അവരുടേത്‌"​‍​‍ രമേശ് ചെന്നിത്തല.

ശബരിമലയുടെ കാര്യത്തില്‍ ഉറഞ്ഞുതുള്ളിയ കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തില്‍ എല്‍.ഡി.എഫ് മൂന്നാംസ്ഥാനത്താണ്. ആര്‍.എസ്. എസിനെതിരായ പ്രതിരോധം സഭയ്ക്കകത്തും പുറത്തും തുടരും. മതന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിനൊപ്പം നിന്നു. പിണറായിയോടും മോദിയോടുമുള്ള വിയോജിപ്പും ജനം പ്രകടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരള കോണ്‍ഗ്രസ്സിലെ അധികാരപ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായില്ല. എന്നാല്‍ ഘടക കക്ഷികളുടെ പ്രശ്‌നങ്ങള്‍ മുന്നണിയെ ബാധിക്കരുതെന്ന് യോഗത്തില്‍ പരാമര്‍ശമുണ്ടായി.



from mangalam.com http://bit.ly/2wx289n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages