സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍; സഞ്ജുവിന് സ്ഥാനമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍; സഞ്ജുവിന് സ്ഥാനമില്ല

മുംബൈ: ശ്രീലങ്ക എ-യ്ക്കെതിരായ ഏകദിന, ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. മലയാളി പേസ് ബൗളർ സന്ദീപ് വാര്യർ ഇരുടീമിലും ഇടം നേടി. അതേസമയം ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻസഞ്ജു വി സാംസണ് ടീമിൽ സ്ഥാനം കണ്ടെത്താനായില്ല. കഴിഞ്ഞ സീസണിൽരഞ്ജി ട്രോഫികേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്ത ജലജ് സക്സേനയും ഇരുടീമിലും ഇല്ല. ഏകദിന ടീമിനെ പ്രിയങ്ക് പാഞ്ചല് നയിക്കും. ഇഷാൻ കിഷനാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ. ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത ശുഭ്മാൻ ഗിൽ, ശ്രേയസ് ഗോപാൽ, രാഹുൽ ചാഹർ എന്നിവർക്ക് ടീമിൽ ഇടം നേടി. രണ്ട് ടെസ്റ്റും അഞ്ച് ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. മെയ് 25-നാണ് ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുക. ഏകദിന മത്സരങ്ങൾ ജൂൺ ആറിന് തുടങ്ങും. Content Highlights: BCCI Picks India A Team for the Series Against Sri Lanka A


from mathrubhumi.latestnews.rssfeed http://bit.ly/2VVZicj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages