തൊടുപുഴ: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെയും നിലപാടുകളാണ് ഇടുക്കിയിലെ വലിയ പരാജയത്തിന് കാരണമായതെന്ന് എൻ ഡി എ സ്ഥാനാർഥി ബിജു കൃഷ്ണൻ. ബി ഡി ജെ എസ് ഒരു പിന്തുണയും നൽകിയില്ല. പാർട്ടിയിൽനിന്ന് രാജിവെച്ച് ബി ജെ പിയിൽ ചേരുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ബിജു പറഞ്ഞു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എക്കു ലഭിച്ചത് ഒന്നേകാൽ ലക്ഷത്തോളം വോട്ടുകളാണ്. ഇത്തവണ ബിജു കൃഷ്ണന് ലഭിച്ചതാകട്ടെ 78648 വോട്ടുകളും. നാൽപ്പതിനായിരം വോട്ടുകളുടെ കുറവ് എങ്ങിനെയുണ്ടായെന്ന ചോദ്യത്തിന് ഉത്തരം തരേണ്ടത് ബി ഡി ജെ എസാണ്. വോട്ടു ചോർച്ച കൃത്യമായി അന്വേഷിക്കാൻ പോലും പാർട്ടി തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷത്തിന് അനുകൂലമെന്ന നിലയിൽ വെള്ളാപ്പള്ളി നടത്തിയ പ്രസ്താവന അംഗങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങാൻ പ്രവർത്തകർക്ക് തുഷാർ വെള്ളാപ്പള്ളി കൃത്യമായ നിർദേശം നൽകിയില്ലെന്നും ബിജു കൃഷ്ണൻ ആരോപിച്ചു. content highlights:idukki bdjs candidate biju krishnan responds to defeat in loksabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2X62XBw
via
IFTTT
No comments:
Post a Comment