മകള്‍ മരിച്ചു; പാക് താരം ആസിഫ് അലി നാട്ടിലേക്ക് പോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

മകള്‍ മരിച്ചു; പാക് താരം ആസിഫ് അലി നാട്ടിലേക്ക് പോയി

കറാച്ചി: മകളുടെ മരണത്തെ തുടർന്ന് പാക് ക്രിക്കറ്റ് താരം ആസിഫ് അലി ഇംഗ്ലണ്ട് പര്യടനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ആസിഫ് അലിയുടെ രണ്ട് വയസ്സായ മകൾ നൂർ ഫാത്തിമ കുറച്ചു കാലമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു മരണം. പാകിസ്താൻ സൂപ്പർ ലീഗിൽ ആസിഫ് കളിക്കുന്ന ഇസ്ലാമാബാദ് യുണൈറ്റഡ് മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. ആസിഫ് കരുത്തിന്റെ പ്രതീകമാണെന്നും എല്ലാവർക്കും പ്രചോദനമാണെന്നും ഇസ്ലാമാബാദ് യുണൈറ്റഡ് ട്വീറ്റിൽ പറയുന്നു. അഞ്ചാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ആസിഫ് അലി നേടിയത് 22 റൺസാണ്. ഈ മത്സരത്തിൽ പാകിസ്താൻ 54 റൺസിന് തോൽക്കുകയും ചെയ്തു. ഇതോടെ 4-0ത്തിന് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. പരമ്പരയിൽ ആസിഫ് രണ്ട് അർദ്ധ സെഞ്ചുറി കണ്ടെത്തി. ബ്രിസ്റ്റളിൽ നടന്ന മൂന്നാം ഏകദിനത്തിൽ കരിയറിലെ ഏറ്റവും മികച്ച സ്കോറും നേടി, 52 റൺസ്. കരിയറിൽ ആകെ 16 ഏകദിനങ്ങളിൽ 31.09 ശരാശരിയിൽ 342 റൺസാണ് പാക് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ലോകകപ്പിനുള്ള പാകിസ്താന്റെ പ്രാഥമിക ടീമിൽ ആസിഫ് അലി ഇടം നേടിയിട്ടുണ്. എന്നാൽ പതിനഞ്ചംഗ ടീമിൽ സ്ഥാനമുണ്ടാകുമോ എന്നറിയില്ല. മെയ് 23 വരെ ടീമിനെ പ്രഖ്യാപിക്കാൻ സമയമുണ്ട്. നേരത്തെ മകളെ അമേരിക്കയിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി മാറ്റുന്നത് സംബന്ധിച്ച് പാക് താരം ട്വീറ്റ് ചെയ്തിരുന്നു. ഒരു മണിക്കൂറിനുള്ളിൽ മകൾക്കുള്ള വിസ അനുവദിച്ച യു.എസ് അതോറിറ്റികളോടും ആസിഫ് നന്ദി രേഖപ്പെടുത്തിയിരുന്നു. പാകിസ്താൻ സൂപ്പർ ലീഗിന്റെ നാലാം സീസണിനിടെ ആണ് ആസിഫ് അലിയുടെ മകൾക്ക് ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചത്. ISLU family pays its deepest condolences to @AasifAli2018 on the tragic loss of his daughter. Our thoughts and prayers go out to Asif & his family. Asif is a great example of strength & courage. He is an inspiration to us. — Islamabad United (@IsbUnited) 19 May 2019 My daughter is fighting the stage IV cancer and we are taking her to US for her treatment. A big shout out to @usembislamabad and @USCGLahore for issuing the visa to us within an hour. Special thanks to Mike, Elizabeth, Tanveer & @TalhaAisham Bhai. Keep my princess in your Duas! — Asif Ali (@AasifAli2018) 22 April 2019 Content Highlights: Pakistan Cricketer Asif Alis Daughter Dies After Cancer Treatment


from mathrubhumi.latestnews.rssfeed http://bit.ly/2VFBLYY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages