400 വിദ്യാര്‍ഥികളുടെ നാലുകോടി ഡോളറിന്റെ വിദ്യാഭ്യാസ വായ്പ ഏറ്റെടുത്ത് ശതകോടീശ്വരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

400 വിദ്യാര്‍ഥികളുടെ നാലുകോടി ഡോളറിന്റെ വിദ്യാഭ്യാസ വായ്പ ഏറ്റെടുത്ത് ശതകോടീശ്വരന്‍

400 ബിരുദവിദ്യാർഥികളുടെ നാലുകോടി ഡോളറോളം വരുന്നവിദ്യാഭ്യാസ വായ്പ ഏറ്റെടുത്ത് ശതകോടീശ്വരൻ. ആഫ്രിക്കൻ- അമേരിക്കൻ ശതകോടീശ്വരനും വ്യാപാരിയുമായ റോബർട്ട് എഫ് സ്മിത്താണ് വിദ്യാർഥികളുടെ വായ്പ തിരിച്ചടയ്ക്കാനുള്ള നല്ല മനസ് കാണിച്ചത്. ജോർജിയയിലെ മോർഹൗസ് കോളേജിലെ വിദ്യാർഥികളുടെ വായ്പയാണ് ഇദ്ദേഹം ഏറ്റെടുത്തത്. കോളേജിലെ ബിരുദദാന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ചടങ്ങിൽ ഓണററി ഡിഗ്രി സ്വീകരിക്കാൻ എത്തിയതായിരുന്നു റോബർട്ട്. ഏകദേശം 4.4 ബില്യൻ ഡോളർ ആസ്തിയാണ് റോബർട്ടിനുള്ളത്. കോർണൽ, കൊളംബിയ സർവകലാശാലകളിൽനിന്ന് പഠനം പൂർത്തിയാക്കിയ റോബർട്ട്, രണ്ടായിരത്തിൽ വിസ്റ്റാ ഇക്വിറ്റി പാർട്ണേഴ്സ് എന്ന സ്ഥാപനം ആരംഭിച്ചു. 2015ഓടെ ഏറ്റവും ധനികനായ ആഫ്രിക്കൻ- അമേരിക്കനായി അദ്ദേഹം മാറിയതായി ഫോബ്സ് മാസിക പറയുന്നു. റോബർട്ടിന്റെ പ്രഖ്യാപനം വിദ്യാർഥികളും മാതാപിതാക്കളും കരഘോഷത്തോടെയാണ് ഏറ്റെടുത്തത്. നേരത്തെ 150 ലക്ഷം യു എസ് ഡോളറിന്റെ സഹായം മോർഹൗസ് കോളേജിന് റോബർട്ട് വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാർഥികളുടെ വായ്പ ഏറ്റെടുക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. റോബർട്ടിന്റെ പ്രവൃത്തിയെ സ്കൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനമെന്നാണ് സ്കൂൾ അധികൃതർ വിശേഷിപ്പിച്ചത്. മനുഷ്യാവകാശ പ്രവർത്തകനായ മാർട്ടിൻ ലൂതർ കിങ് ജൂനിയർ, സിനിമാ സംവിധായകൻ സ്പൈക്ക് ലീ, നടൻ സാമുവേൽ എൽ ജാക്ക്സൺ തുടങ്ങിയവർ മോർഹൗസ് കോളേജിലെ പൂർവവിദ്യാർഥികളായിരുന്നു. "My family is going to create a grant to eliminate your student loans!" -Robert F. Smith told the graduating Class of 2019 @RFS_Vista #MorehouseGrad2019 pic.twitter.com/etG8JhVA46 — Morehouse College (@Morehouse) May 19, 2019 content highlights: Robert F Smith, morehouse college, billionaire


from mathrubhumi.latestnews.rssfeed http://bit.ly/2JvpF30
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages