ഇനിയും ഏത് ആചാര്യരാണ് ശബരിമലയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്?; ആര്‍ വി ബാബുവിനെതിരെ പദ്മ പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 9, 2019

ഇനിയും ഏത് ആചാര്യരാണ് ശബരിമലയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്?; ആര്‍ വി ബാബുവിനെതിരെ പദ്മ പിള്ള

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനം അടക്കം ഏത് ആചാരമാറ്റവും ആവാമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ആചാര്യന്മാരാണെന്നും ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ രംഹത്തെത്തിയിരിക്കുകയാണ് റെഡി ടു വെയ്റ്റ ക്യാംപെയ്‌ന് നേതൃത്വം നല്‍കിയ പദ്മ പിള്ള. ഇക്കാര്യത്തില്‍ തന്ത്രിയും ആചാര്യന്മാരെല്ലാവരും നിലപാട് വ്യക്തമാക്കിയിട്ടുള്ളവരാണെന്നും ഇനി ഏത് ആചാര്യന്മാരുടെ കാര്യമാണ് ആര്‍.വി ബാബു പറയുന്നതെന്നും പദ്മ പിള്ള ചോദിച്ചു.

സന്നിധാനത്തേക്ക് രഹന ഫാത്തിമ കയറിക്കൊണ്ടിരുന്ന സമയം തന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ ആചാര്യന്‍ തന്ത്രിയാണ്. അതിനു ശേഷം തിരുവനന്തപുരത്ത് ശബരിമല കര്‍മസമിതിയുടെ യോഗത്തില്‍ പങ്കെടുത്ത് കേരളത്തിലെ വിവിധ മഠങ്ങളില്‍നിന്നുള്ള ആചാര്യന്മാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയും ഏത് ആചാര്യരാണ് ശബരിമലയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് പദ്മ പിള്ള ഫെയ്സ്ബുക്ക് ലൈവില്‍ ചോദിച്ചു.

സംഘനേതാക്കളായ മാധവ്ജിയും പരമേശ്വര്‍ജിയും ശബരിമല ആചാരങ്ങള്‍ അതേപടി തുടരേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവരെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ഇനി ഒരു ആചാര്യസഭ എന്തിനെന്ന് പദ്മപിളള ചോദിക്കുന്നു. യുവതീ പ്രവേശനം നടപ്പാക്കണമെന്ന ദുര്‍വാശിയാണ് ഇതിനു പിന്നില്‍. ഇക്കാര്യങ്ങളില്‍ ഹൈന്ദവ സമൂഹം ചര്‍ച്ച തുടരണമെന്ന് പദ്മ പിള്ള പറഞ്ഞു.

ശബരിമല യുവതീ പ്രവേശനം എന്ന അജന്‍ഡയ്ക്ക് കെപി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റിലെ വിമാനത്താവളവുമായി ബന്ധമുണ്ടെന്ന സംശയം പദ്മ പിള്ള ആവര്‍ത്തിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയവര്‍ക്കു നേരെ അധിക്ഷേപ വര്‍ഷം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട പോസ്റ്റില്‍ താന്‍ നടത്തിയ കമന്റ് സന്ദര്‍ഭത്തില്‍നിന്ന അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുകയാണെന്നും പദ്മ പിള്ള പറഞ്ഞു.



from mangalam.com http://bit.ly/2H9DaTm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages