മകന്‍ നേടിയത് 90 അല്ല 60 ശതമാനം മാര്‍ക്ക്; കുറവാണെങ്കിലും അഭിമാനം; വൈറലായി ഒരു അമ്മയുടെ കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 9, 2019

മകന്‍ നേടിയത് 90 അല്ല 60 ശതമാനം മാര്‍ക്ക്; കുറവാണെങ്കിലും അഭിമാനം; വൈറലായി ഒരു അമ്മയുടെ കുറിപ്പ്

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കോടെ മകന്‍ ജയിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഡല്‍ഹി സ്വദേശിനി വന്ദന സൂഫിയ. യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇതിനോടകം വൈറലായിരിക്കുകയാണ്. മകന്‍ ആമിര്‍ നേടിയത് 90 അല്ല 60 ശതമാനം മാര്‍ക്കാണെന്നും എന്നാല്‍ അവന്റെ നേട്ടത്തില്‍ ഏറെ അഭിമാനിക്കുന്നതായും വന്ദന കുറിച്ചു.

ആമിര്‍ ചില വിഷയങ്ങളില്‍ ഏറെ കഷ്ടപ്പെട്ടിരുന്നെന്നും അവസാനത്തെ ഒന്നര മാസത്തിനിടെ നടത്തിയ കഠിന പരിശ്രമത്തിലൂടെയാണ് അവയില്‍ ജയിക്കാനായതെന്നും വന്ദന പറയുന്നു. ആമിറിനും അവനെപ്പോലുള്ള മറ്റ് കുട്ടികളേയുംകൂടി പരീക്ഷയിലെ നേട്ടത്തിന് അഭിനന്ദിക്കണം.

എ പ്ലസിന്റെ എണ്ണം കുറയുന്നതിന് കുട്ടികളെ ശകാരിക്കുന്ന രക്ഷിതാക്കള്‍ മാത്രമല്ല, കുട്ടികളുടെ വിഷമതകള്‍ മനസിലാക്കി അവരെ പിന്തുണയ്ക്കുന്നവരുമുണ്ടെന്ന് പോസ്റ്റില്‍ നിന്നു വ്യക്തമായെന്നായിരുന്നു കമന്റുകള്‍. രണ്ടുദിവസത്തിനിടെ 7000-ലേറെ പേര്‍ പോസ്റ്റിന് പ്രതികരണവുമായി വന്നിട്ടുണ്ട്. 4500ലേറെപ്പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ഓരോരുത്തര്‍ക്കും അവരുടേതായ കഴിവുണ്ടെന്നും അത് മനസിലാക്കി അവര്‍ക്കുള്ള വഴി തുറന്നുകൊടുക്കുകയുമാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. മത്സ്യങ്ങളെ വലിയ സമുദ്രത്തില്‍ നീന്താന്‍ അനുവദിക്കുന്നതിന് പകരം മരം കയറാന്‍ പഠിപ്പിക്കുന്നത് അബദ്ധമാണെന്ന് വന്ദന ഓര്‍മിപ്പിക്കുന്നു.



from mangalam.com http://bit.ly/2Yj4Uun
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages