മാഡ്രിഡ്: സ്പെയിനിന്റെ ഇതിഹാസ ഗോൾകീപ്പർ ഐകർ കസീയസിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റയൽ മാഡ്രിഡ് വിട്ടശേഷം പോർച്ചുഗീസ് ക്ലബ്ബായ എഫ് സി പോർട്ടോക്കുവേണ്ടിയാണ് 37കാരനായ കസീയസ് കളിക്കുന്നത്. പരിശീനത്തിനിടെ കസീയസിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ കസീയസിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. താരം അപകടനില തരണം ചെയ്തതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. Wishing you a speedy recovery, champion 🙏 Get well soon, @IkerCasillas 🇪🇸🏆 pic.twitter.com/jmPqUlaIor — FIFA World Cup (@FIFAWorldCup) May 1, 2019 റയൽ വിട്ടശേഷം 2015ലാണ് കസീയസ് പോർട്ടോയിലെത്തിയത്. 2010ൽ സ്പെയിനിനെ ആദ്യമായി ലോകചാമ്പ്യൻമാരാക്കിയ കസീയസ് സ്പെയിനിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമാണ്. 167 മത്സരങ്ങളിലാണ് കസീയസ് സ്പെയിനിന് വേണ്ടി ഗോൾവല കാത്തത്. content highlights:Iker Casillas hospitalised by heart attack
from mathrubhumi.latestnews.rssfeed http://bit.ly/2GS2iwH
via
IFTTT
No comments:
Post a Comment