തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ് ഭക്ഷണം ഉപേക്ഷിച്ച് ലാലു പ്രസാദ് യാദവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ് ഭക്ഷണം ഉപേക്ഷിച്ച് ലാലു പ്രസാദ് യാദവ്

റാഞ്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിരാശനായി ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലു റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ്. തെരഞ്ഞെടുപ്പ് ഫലം അദ്ദേഹം ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഭക്ഷണം ഉപേക്ഷിച്ചിരിക്കുന്നതിനാല്‍ ഇന്‍സുലിന്‍ അടക്കമുള്ള മരുന്നുകള്‍ കൃത്യമായി കൊടുക്കാനാകുന്നില്ലെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

30 ലോക്‌സഭാ സീറ്റുകളുള്ള ബീഹാറില്‍ ആര്‍.ജെ.ഡിയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. ബീഹാറിലെ 30 സീറ്റില്‍ 29 സീറ്റും ബി.ജെ.പി നേടിയപ്പോള്‍ അവശേഷിക്കുന്ന ഒരു സീറ്റ് കോണ്‍ഗ്രസ് നേടി. മഹാസഖ്യം പൊളിച്ച് നിതീഷ് കുമാര്‍ ബി.ജെ.പിക്കൊപ്പം പോയതോടെ കോണ്‍ഗ്രസിനൊപ്പമാണ് ലാലു. ഇത്തവണ കുറച്ച് സീറ്റുകളിലെങ്കിലും വിജയിച്ച് പാര്‍ട്ടിക്ക് തിരിച്ചുവരവ് നടത്താനാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു.

ആര്‍.ജെ.ഡി നേതാക്കളായ റാംവിലാസ് പാസ്വാന്‍, നളിന്‍ വര്‍മ്മ എന്നിവര്‍ ലാലുവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ അദ്ദേഹം നിരാശനാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ നിര്‍ദ്ദേശിച്ചതായി ആര്‍.ജെ.ഡി നേതാക്കള്‍ പറഞ്ഞു.



from mangalam.com http://bit.ly/2wjJxx9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages