എല്ലാവരും നോക്കിനി​ല്‍ക്കേ പേര് ചോദിച്ചു, പിന്നീട് പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞ് വെടിവെച്ചു ; യുപിയിലും മുസ്ളീങ്ങള്‍ക്ക് നേരെ ആക്രമണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

എല്ലാവരും നോക്കിനി​ല്‍ക്കേ പേര് ചോദിച്ചു, പിന്നീട് പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞ് വെടിവെച്ചു ; യുപിയിലും മുസ്ളീങ്ങള്‍ക്ക് നേരെ ആക്രമണം

പട്ന: മദ്ധ്യപ്രദേശില്‍ ഓട്ടോറിക്ഷയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് മുസ്ലീം യുവാക്കളെ കെട്ടിയിട്ട് തല്ലിച്ചതച്ച സംഭവത്തിന് തൊട്ടുപിന്നാലെ മുസ്ലീങ്ങള്‍ക്കെതിരേയുള്ള ആക്രമണം വീണ്ടും. ഉത്തര്‍പ്രദേശില്‍ തോക്കുധാരിയായ അക്രമി പേര് ചോദിച്ച് മുസ്ലീമാണെന്ന് അറിഞ്ഞതിന് പിന്നാലെ പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. അനേകര്‍ നോക്കി നില്‍ക്കേയായിരുന്നു ആക്രമണം.

മുഹമ്മദ് ഖാസിം എന്ന തൊഴിലാളിക്ക് നേരെയാണ് ആക്രമണം നടന്നത്. തോക്കുമായെത്തിയ യുവാവ് പാകിസ്താനിലേക്ക് പോടാ എന്നാക്രോശിച്ചു കൊണ്ടായിരുന്നു ഖാസീമിനെ ആക്രമിച്ചത്. വെടിയേറ്റതിനെ തുടര്‍ന്ന് മുസ്ലീം യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിക്ക് വെടിയേറ്റിട്ടും ആരും സഹായത്തിന് എത്തിയില്ലെന്നും ഒടുവില്‍ അക്രമിയെ തള്ളിയിട്ട് ഓടിരക്ഷപ്പെടുകയുമായിരുന്നു വെന്നും ഇയാള്‍ പറഞ്ഞു.

മദ്യലഹിരിയിലായിരുന്ന അക്രമി തന്നോട് പേര് ചോദിച്ചു. പേര് പറഞ്ഞുടന്‍ ഇയാള്‍ തന്നോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചു. പിന്നീട് തോക്കെടുത്ത് വെടിയുതിര്‍ത്തു. പിന്നിലാണ് വെടിയേറ്റത്. എല്ലാവരും പേടിച്ചു മാറി നില്‍ക്കുകയായിരുന്നു. രക്ഷപ്പെടാന്‍ വേറെ മാര്‍ഗമില്ലാതെ വന്നപ്പോള്‍ അക്രമിയെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെട്ടു. പുറത്തുവന്ന വീഡിയോയില്‍ മുഹമ്മദ് ഖാസീം പറഞ്ഞു.

മുഹമ്മദ് ആസിഫ് ഖാന്‍ എന്നയാള്‍ ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സിപിഐ നേതാവ് കനയ്യകുമാറും സംഭവം ട്വിറ്ററില്‍ പങ്കുവച്ചു. പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടെങ്കിലും ആരും തന്റെ സഹായത്തിനെത്തിയില്ലെന്നും മുഹമ്മദ് ഖാസിം പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ഗോസംരക്ഷകരായ ചിലര്‍ ഓട്ടോയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് മൂന്ന് മുസ്ലീം യുവാക്കളെയും ഒരു സ്ത്രീയെയും തല്ലിച്ചതച്ചത്. ജയ് ശ്രീറാം എന്ന് വിളിച്ചുകൊണ്ടായിരുന്നു ഇവര്‍ യുവാക്കളെയും യുവതിയെയും മര്‍ദ്ദിച്ചത്.



from mangalam.com http://bit.ly/30KHQqt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages