സത്യപ്രതിജ്ഞ ചെയ്യും മുമ്പേ പണി തുടങ്ങി ; മദ്ധ്യപ്രദേശില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് മുസ്‌ളീം യുവാക്കളെയും സ്ത്രീയെയും മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു ; മര്‍ദ്ദനം 'ജയ് ശ്രീറാം' വിളികളോടെ...!!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

സത്യപ്രതിജ്ഞ ചെയ്യും മുമ്പേ പണി തുടങ്ങി ; മദ്ധ്യപ്രദേശില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് മുസ്‌ളീം യുവാക്കളെയും സ്ത്രീയെയും മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു ; മര്‍ദ്ദനം 'ജയ് ശ്രീറാം' വിളികളോടെ...!!!

ഭോപ്പാല്‍: ഭരണതുടര്‍ച്ച നേടി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായി ഉത്തരേന്ത്യയില്‍ പണി തുടങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ബിജെപിയുടെ പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേല്‍ക്കാന്‍ കാത്തിരിക്കുന്നതിനിടയില്‍ ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് മദ്ധ്യപ്രദേശില്‍ മുസ്‌ളീം ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേരെ കെട്ടിയിട്ടു മര്‍ദ്ദിച്ചു.

മദ്ധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ ഓട്ടോറിക്ഷയില്‍ ബീഫ് കടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് മൂന്ന് പേരെ ഒരു മരത്തില്‍ കെട്ടിയിട്ടും ഒരാളെ വഴിയിലിട്ടുമാണ് തല്ലിച്ചതയ്ക്കുന്നത്. മൂന്ന് പേരില്‍ ഒരാളുടെ ഭാര്യയേയും വീഡിയോയില്‍ കാണാം. വസ്ത്രത്തിന്റെ ഭാഗം വെച്ച് തല മറച്ചിരിക്കുന്ന ഇവരുടെ തലയില്‍ ചെരുപ്പ് കൊണ്ട് ഒരാള്‍ അടിക്കുകയും അടി കൊണ്ട് ചുരുണ്ടു കൂടുന്നതിനിടയില്‍ യുവതിയോട് മര്‍ദ്ദിക്കുന്നയാള്‍ 'ജയ് ശ്രീറാം' എന്ന് പറയാന്‍ ആക്രോശിക്കുകയും ചെയ്യുന്നുണ്ട്. 'ജയ് ശ്രീറാം' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ്ട് മരത്തില്‍ കെട്ടിയിടപ്പെട്ട യുവാക്കളെയും തല്ലുന്നത്.

[IMG]

മെയ് 22 നായിരുന്നു സംഭവം. മുസ്‌ളീം വിഭാഗത്തിലുള്ള മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ ഒരു കൂട്ടം ആള്‍ക്കാര്‍ തടഞ്ഞു നിര്‍ത്തുകയും ബീഫ് കടത്തുകയാണ് എന്നാരോപിച്ച് ആക്രമിക്കുകയും ആയിരുന്നെന്നാണ് പോലീസ് ഭാഷ്യം. വിവരം പോലീസിന് കൈമാറുന്നതിന് പകരം ആള്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. മരത്തില്‍ പിടിച്ചുകെട്ടിയായിരുന്നു മര്‍ദ്ദനം. പിന്നീട് ഇവരില്‍ ഒരാളെ നിലത്ത് തള്ളിയിട്ട ശേഷം വടികൊണ്ടു തല്ലുന്നുമുണ്ട്. സംഭവം നടക്കുമ്പോള്‍ ഒരാള്‍ പോലും തടയാന്‍ ശ്രമിക്കുകയോ പോലീസിനെ വിളിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല.

ഒരു വഴിപോക്കന്‍ പകര്‍ത്തി പോസ്റ്റ് ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഭോപ്പാലില്‍ നിന്നും 350 കിലോമീറ്റര്‍ അകലെ സോണി നഗരത്തില്‍ നിന്നുള്ള സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. വീഡിയോ നാലു ദിവസം പഴക്കമുള്ളതാണെന്നും നാലുപേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചതായി പോലീസ് പറയുന്നു. സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ഒരാളെ കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായ ശുഭംസിംഗ് എന്നയാള്‍ താന്‍ 'രാമസേന' യില്‍ അംഗമാണെന്ന് സ്വയം വിശേഷിപ്പിക്കുന്നയാളാണ്. മെയ് 23 ന് സംഭവത്തിന്റെ വീഡിയോ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാദമായതോടെ എടുത്തുമാറ്റി.



from mangalam.com http://bit.ly/30Hz906
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages