ഐ.എസ്. ഭീഷണി: ഐ.ജി. ലക്ഷ്മണിന് ഏകോപനച്ചുമതല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

ഐ.എസ്. ഭീഷണി: ഐ.ജി. ലക്ഷ്മണിന് ഏകോപനച്ചുമതല

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഐ.എസ്. സാന്നിധ്യമെന്ന ഇന്റലിജൻറ്്സ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ വിവിധ സുരക്ഷാ ഏജൻസികളിലെ ഉന്നതോദ്യോഗസ്ഥരുമായി ചർച്ച നടത്തി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതല കോ-ഓർഡിനേറ്ററായി സുരക്ഷാവിഭാഗം ഐ.ജി. ജി.ലക്ഷ്മണിനെ നിയോഗിച്ചു. തീരസംരക്ഷണസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും സംസ്ഥാന പോലീസ് മേധാവി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ ഐ.ജി.മാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും തീര പോലീസ് സ്റ്റേഷൻ അധികൃതർക്കും തീരദേശത്തെ പോലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകി. തീരപ്രദേശത്തെ ജനങ്ങളുടെ സഹകരണവും പോലീസ് അഭ്യർഥിച്ചിട്ടുണ്ട്. ബോട്ടുകൾക്ക് അടുക്കാൻ സാധിക്കുന്നതരത്തിലുള്ള ഫിഷ് ലാൻഡിങ് കേന്ദ്രങ്ങളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കി. ഏതാനും ദിവസംമുമ്പാണ് ശ്രീലങ്കയിൽനിന്ന് ഐ.എസ്. ഭീകരരെന്ന് സംശയിക്കുന്നവരുമായി ഒരു ബോട്ട് ലക്ഷദ്വീപ് ലക്ഷ്യംവച്ച് നീങ്ങിയതായി ഇന്റലിജന്റ്സ് വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയത്. തുടർന്ന്, കേരളതീരത്തും ലക്ഷദ്വീപ് കടലിലും നാവികസേനയും തീരസംരക്ഷണസേനയും ജാഗ്രത പാലിക്കുന്നുണ്ട്. Content Highlights:IS Insurgency treat in Kerala


from mathrubhumi.latestnews.rssfeed http://bit.ly/2MdehLg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages