ആനമട ബൂത്തിൽ പി.കെ. ബിജു ‘പൂജ്യൻ’; പാർട്ടി റിപ്പോർട്ട് തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

ആനമട ബൂത്തിൽ പി.കെ. ബിജു ‘പൂജ്യൻ’; പാർട്ടി റിപ്പോർട്ട് തേടി

നെല്ലിയാമ്പതി: സി.പി.എം. ഭരിക്കുന്ന നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിലെ ആനമട ബൂത്തിൽ പി.കെ. ബിജുവിന്‌ ഒറ്റവോട്ടും ലഭിക്കാത്ത സംഭവത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അടിയന്തര റിപ്പോർട്ട് തേടി. ജില്ലാ സെക്രട്ടേറിയറ്റുവഴിയാണ് നെല്ലിയാമ്പതി ലോക്കൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്.ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാർഡിലുൾപ്പെട്ട 138-ാം നമ്പർ ആനമട ബൂത്തിലാണ് പി.കെ. ബിജുവിന് പൂജ്യം വോട്ട് ലഭിച്ചത്. 92 വോട്ടർമാരുള്ള ഈ ബൂത്തിൽ 34 പേരാണ് വോട്ട് ചെയ്യാനെത്തിയത്. ഇതിൽ 32 വോട്ടും യു.ഡി.എഫ്. സ്ഥാനാർഥി രമ്യാ ഹരിദാസിന് കിട്ടി. രണ്ട് വോട്ട് സ്വതന്ത്രസ്ഥാനാർഥിയായ കൃഷ്ണൻകുട്ടി കുനിശ്ശേരിക്കാണ് ലഭിച്ചത്.ആലത്തൂരിൽ പി.കെ. ബിജുവിന്റെ പ്രചാരണപ്രവർത്തനങ്ങളിൽ പാർട്ടി കീഴ്ഘടകങ്ങൾ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന പരാതി പാർട്ടി പ്രവർത്തകരിൽനിന്നുതന്നെ ഉയർന്നിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകൾ നൽകിയ സംഭവത്തിൽ കുറ്റക്കാർക്കതിരേ നടപടി വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.bbപാർട്ടിക്കാരില്ലbbപ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടുതവണ വീടുകളിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്നും പാർട്ടി അംഗങ്ങളില്ലാത്ത ബൂത്താണിതെന്നുമാണ് പാർട്ടി പ്രാദേശികനേതൃത്വത്തിന്റെ നിലപാട്. പാർട്ടി അനുഭാവമുള്ള ഒരു കുടുംബംമാത്രമാണ് ഇവിടെയുള്ളതെന്നും പാർട്ടി പ്രവർത്തകർ പറയുന്നു. ഇതിനാൽ ബൂത്ത് ഏജന്റായി തൊട്ടടുത്ത പുലയമ്പാറ ബൂത്തിലെ ഒരാളെയാണ് ഈ ബൂത്തിൽ നിയോഗിച്ത്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ ബൂത്തിൽനിന്ന് പി.കെ. ബിജുവിന് ആറ്‌ വോട്ട് ലഭിച്ചിരുന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2HFt9xC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages