ജയരാജന്‍ തോറ്റു, ഉണ്ണിത്താന്‍ ജയിച്ചു: പന്തയത്തുക 1.25 ലക്ഷം കെഎസ്.യുക്കാരന്റെ ചികിത്സയ്ക്ക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

ജയരാജന്‍ തോറ്റു, ഉണ്ണിത്താന്‍ ജയിച്ചു: പന്തയത്തുക 1.25 ലക്ഷം കെഎസ്.യുക്കാരന്റെ ചികിത്സയ്ക്ക്‌

കൊച്ചി: തിരഞ്ഞെടുപ്പിൽ പന്തയങ്ങൾ പണ്ടുമുണ്ടായിട്ടുണ്ട്. പന്തയത്തിൽ തോറ്റ് താടിയും മീശയും പാതി വടിച്ചവരെയും എതിർ പാർട്ടിയുടെ കൊടി പിടിച്ച് നടന്നവരുടെയും കഥകൾ നാം ഏറെ കേട്ടിട്ടുണ്ട്. എന്നാൽവ്യത്യസ്തമായ ഒരു പന്തയത്തിന്റെ കഥയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ഹിറ്റ്. പന്തയത്തിൽ തോറ്റ സി.പി.എംകാരന്റെ പന്തയത്തുകയായ ഒന്നേകാൽ ലക്ഷം കെ.എസ്.യുകാരന്റെ ചികിത്സയ്ക്ക് കൈമാറിയ നന്മയുടെ കഥ. ജീവിതത്തിൽ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത പ്രവാസികളായ നിയാസ് മലബാറിയും, ബഷീർ എടപ്പാളും, അഷ്കർ കെ.എയുമാണ് കഥാനായകർ. വടകരയിൽ ജയരാജൻ തോൽക്കുമെന്ന് ബഷീർ എടപ്പാൾ പറഞ്ഞത് സി.പി.എം അനുഭാവിയായ അഷ്കർ കെ.എ അംഗീകരിച്ചില്ല. ഒരു ലക്ഷം രൂപയ്ക്ക് പന്തയം വെച്ചു. കാസർകോട് ഉണ്ണിത്താൻ ജയിക്കുമെന്ന് പറഞ്ഞ നിയാസ് മലബാറിയോട് അഷ്കർ 25,000 രൂപയ്ക്കും പന്തയം വെച്ചു. വീശിയടിച്ച യു.ഡി.എഫ് തരംഗത്തിൽ ജയരാജൻ തോൽക്കുകയും ഉണ്ണിത്താൻ ജയിക്കുകയും ചെയ്തപ്പോൾ അഷ്കർ കെ.എ രണ്ട് ബെറ്റിലും തോറ്റു. പണം കൈമാറാൻ അഷ്കർ തയ്യാറായി. ഈ തുക കെ.എസ്.യു പ്രവർത്തകൻ റാഫി പെരിങ്ങാലയുടെ ചികിത്സയ്ക്കായി നൽകാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം പറയുന്ന നിയാസ് മലബാറിയുടെ പോസ്റ്റിന് സ്നേഹാഭിവാദ്യം അർപ്പിക്കുകയാണ് ഫെയ്സ്ബുക്കിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരായ സൈബർ പ്രവർത്തകർ. റാഫി പെരിങ്ങാലയുടെ ചികിത്സയക്ക് സഹായവുമായി എസ്.എഫ്.ഐ പ്രവർത്തകർ രംഗത്തെത്തിയതും വലിയ വാർത്തയായിരുന്നു. പോസ്റ്റിന്റെ പൂർണ രൂപം വടകരയിൽ ജയരാജൻ തോൽക്കുമെന്ന് Basheer Edappal ജയിക്കും,ബെറ്റിനുണ്ടോ എന്ന് Ashkar KA എന്നാ ആയിക്കോട്ടെ 1 ലക്ഷം രൂപക്ക് ബെറ്റ് ******** കാസർകോഡ് ഉണ്ണിത്താൻ ജയിക്കുമെന്ന് ഞാൻ ജയിക്കില്ല, ബെറ്റിനുണ്ടോ എന്ന് പിന്നെയും അഷ്കർ എന്നാ ആയിക്കോട്ടെ ഒരു 25000 രൂപക്ക് ബെറ്റ് രണ്ട് ബെറ്റിലും തോറ്റ അഷ്കർ വാക്ക് പാലിച്ചിരിക്കുന്നു. ഞങ്ങൾ പറഞ്ഞതനുസരിച്ച് 125000 (ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ) വൃക്ക മാറ്റിവെക്കലിന് വിധേയനാകുന്ന KSU പ്രവർത്തകൻ റാഫി പെരിങ്ങാല യുടെ അക്കൗന്റിലേക്ക് അയച്ചിട്ടുണ്ട് (ആദ്യ കമന്റിലുണ്ട്) ഇനിയും എട്ട് ലക്ഷത്തോളം രൂപ ആവശ്യമുണ്ട്.ഒരു ആയിരം രൂപ ഇടാൻ പറ്റുന്നവർ ദയവ് ചെയ്ത് കമന്റ് ബോക്സിലേക്ക് വരണം. content highlights:Facebook,social media,Lok sabha election 2019, P Jayarajan, Rajmohan Unnithan


from mathrubhumi.latestnews.rssfeed http://bit.ly/2YSDBay
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages