കൊരട്ടി: വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ. നേതാവും സുഹൃത്തും അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ. മറ്റത്തൂർ മേഖല സെക്രട്ടറി മറ്റത്തൂർ മാണപ്പുള്ളി ശ്രീകാന്ത് (24), സുഹൃത്ത് കൊളത്തൂർ മരേക്കാട്ടുവളപ്പിൽ സന്ദീപ് (23) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുൻപരിചയം മുതലെടുത്ത് 2016 മുതൽ വീട്ടമ്മയെ ഇരുവരും പല തവണ പീഡിപ്പിച്ചതായാണ് പരാതി. രണ്ടുദിവസം മുമ്പാണ് യുവതി പരാതി നൽകിയത്. പരാതി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതിനാലാണ് അറസ്റ്റ് വൈകിയതെന്നും പോലീസ് പറഞ്ഞു. അന്വേഷണം തുടരുന്നതിനാൽ പരാതിയിലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും പോലീസ് പറഞ്ഞു. ചാലക്കുടി ഡി.വൈ.എസ്.പി. കെ. ലാൽജിയുടെ നിർദേശത്തെ തുടർന്ന് കൊരട്ടി എസ്.ഐ. ബി. ബിനോയ് ആണ് അറസ്റ്റുചെയ്തത്. Content Highlights: rape case-dyfi leader and friend arrested
from mathrubhumi.latestnews.rssfeed http://bit.ly/2JbmVqe
via
IFTTT
No comments:
Post a Comment