തിരുവന്തപുരം: തണ്ണീർത്തടം നികത്തി പുരയിടമാക്കി മാറ്റാൻ കൂടുതൽ കേസുകളിൽ വ്യാജ ഉത്തരവ് ചമച്ചിട്ടുണ്ടോയെന്നറിയാൻ പരിശോധന നടത്തുന്നു. ഒരു വർഷത്തിനുള്ളിൽ നിലംനികത്താൻ താഴേത്തട്ടിൽ അനുമതി നൽകിയതിന്റെ ഫയലുകൾ റവന്യൂ കമ്മിഷണറേറ്റിലേക്ക് വിളിപ്പിച്ചു. കമ്മിഷണറേറ്റിൽ പരിശോധന നടത്താൻ പ്രത്യേക സെല്ലും തുടങ്ങി. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ നിർദേശപ്രകാരമാണ് ഒരുവർഷത്തെ ഫയലുകൾ പരിശോധിക്കുന്നത്.ലാൻഡ് റവന്യൂ കമ്മിഷണറുടെ പേരിലാണ് എറണാകുളത്ത് നിലംനികത്താൻ അനുമതി നൽകിക്കൊണ്ടുളള വ്യാജ ഉത്തരവ് ഇറങ്ങിയത്. കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥ പങ്കാളിത്തവും പിന്നിലുണ്ടെന്ന് സംശയിക്കുന്നു. കമ്മിഷണറേറ്റ്, കളക്ടറേറ്റ്, വില്ലേജ് ഓഫീസുകൾവരെ നീളുന്ന ശൃംഖലയാണ് ഇതിനു പിന്നിലെന്നാണ് സംശയം. ഫയലുകളിലെ പരിശോധനയ്ക്ക് ലാൻഡ് റവന്യൂ കമ്മിഷണർ യു.വി. ജോസ് മേൽനോട്ടം വഹിക്കും. വ്യാജരേഖ നിർമിച്ചതിന് പിന്നിലുള്ളവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആവശ്യപ്പെട്ടും കമ്മിഷണർ പരാതി നൽകിയിട്ടുണ്ട്.റവന്യൂ കമ്മിഷണറേറ്റിലെ നമ്പർ സംഘടിപ്പിച്ചതും ഒപ്പും സീലും പതിച്ചതും ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിലേക്ക് വിരൽചൂണ്ടുന്നു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ വിജിലൻസ് പരിശോധന ആവശ്യപ്പെട്ടിട്ടുണ്ടെന്നും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ‘മാതൃഭൂമി’യോട് പറഞ്ഞു. രണ്ടുകാര്യങ്ങളാണ് അറിയേണ്ടത്. കൂടുതൽ കേസുകളിൽ വ്യാജരേഖ ചമച്ചിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘത്തിന്റെ പങ്കാളിത്തം എത്രത്തോളമുണ്ടെന്നും. ഇത് മഞ്ഞുമലയുടെ അറ്റമാണ്. കൂടുതൽ കേസുകൾ ഉണ്ടാകാമെന്നാണ് റവന്യൂവകുപ്പ് കരുതുന്നത്.
from mathrubhumi.latestnews.rssfeed http://bit.ly/2J71tDV
via
IFTTT
No comments:
Post a Comment