പശുവിറച്ചിയുടെ പേരില്‍ മുസ്ലിം യുവാക്കള്‍ക്ക് നേരെ ആക്രമണം, അഞ്ച് ഗോരക്ഷകര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

പശുവിറച്ചിയുടെ പേരില്‍ മുസ്ലിം യുവാക്കള്‍ക്ക് നേരെ ആക്രമണം, അഞ്ച് ഗോരക്ഷകര്‍ അറസ്റ്റില്‍

ഭോപ്പാൽ: മധ്യപ്രദേശിൽ പശുവിന്റെ പേരിൽ മൂന്ന് മുസ്ലിം യുവാക്കളെ തല്ലിച്ചതച്ചു. മധ്യപ്രദേശിലെ സിയോണിയിൽ വെള്ളിയാഴ്ചയാണ് സംഭവം. മാട്ടിറച്ചി കൈവശം വെച്ചു എന്ന പേരിലാണ് യുവാക്കളെ നടുറോഡിൽ വെച്ച് ക്രൂരമായി മർദ്ദിച്ചത്. വടികൊണ്ടടിച്ചു വീഴ്ത്തി മരത്തിൽ കെട്ടിയിട്ട ശേഷംക്രൂരമായി മർദ്ദിക്കുകയായിരുന്നു. രണ്ട് മുസ്ലിം യുവാക്കളും സ്ത്രീയും ഓട്ടോയിൽ മാട്ടിറച്ചി കൈവശം വെച്ച് യാത്ര ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഗോരക്ഷകരെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. രാമസേന നേതാവ് ശുഭം ഭാഗേൽ ഉൾപ്പെടെഅഞ്ച് പേരെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോയിൽ യാത്രചെയ്യുകയായിരുന്ന സ്ത്രീയെയും രണ്ട് യുവാക്കളെയും ഭാഗേലും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് നടപടിയെടുത്തത്. സമാനമായ കേസുകളിൽ ഭാഗേലിനെ ഇതിനു മുമ്പും അറസ്റ്റ് ചെയ്തിട്ടുണ്ട്. A day after on all the talk on inclusiveness by @PMOIndia this is what happens in Seoni, MP. Muslim man being beaten on suspect of carrying beef and then asked 2 thrash his wife & say Jai Shree Ram. Hoping @DGP_MP will take some action. Truly sad. pic.twitter.com/NGZakOl7r3 — Rachna Dhingra (@RachnaDhingra) May 24, 2019 content highlights:Cow vigilantes thrash 3 youths for possessing beef


from mathrubhumi.latestnews.rssfeed http://bit.ly/2K3MjyA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages