ന്യൂഡൽഹി: ബി ജെ പി തരംഗത്തെ തുടർന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയം രുചിക്കേണ്ടിവന്നത് ഒമ്പത് മുൻമുഖ്യമന്ത്രിമാർക്ക്. ഡൽഹി മുൻമുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ഹരിയാന മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രി ഹരീഷ് റാവത്ത്, മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ദിഗ്വിജയ് സിങ്, മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി സുഷീൽ കുമാർ ഷിൻഡെ, കർണാടക മുൻമുഖ്യമന്ത്രി വീരപ്പ മൊയ്ലി, അരുണാചൽ പ്രദേശ് മുൻമുഖ്യമന്ത്രി നബാം ടുകി, മേഘാലയ മുൻമുഖ്യമന്ത്രി മുകുൾ സാഗ്മ,മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി അശോക് ചവാൻ എന്നിവർക്കാണ് പരാജയം നേരിട്ടത്. മൂന്നുവട്ടം ഡൽഹി മുഖ്യമന്ത്രിയായിരുന്നു ഷീലാ ദീക്ഷിത്.വടക്കു കിഴക്കൻ ഡൽഹിയിൽ ഡൽഹി ബി ജെ പി സംസ്ഥാന അധ്യക്ഷനും നടനുമായ മനോജ് തിവാരിയോടാണ് ഷീല പരാജയപ്പെട്ടത്. ഹരിയാണയിലെ സോനിപ്പത്തിൽനിന്ന് മത്സരിച്ച ഭൂപീന്ദർ സിങ് ഹൂഡ ബി ജെ പിയുടെ രമേഷ് ചന്ദർ കൗശിക്കിനോടാണ് പരാജയപ്പെട്ടത്. ഉത്തരാഖണ്ഡിൽ നൈനിറ്റാൾ-ഉധംസിങ് നഗറിൽനിന്ന് ജനവിധി തേടിയ ഹരീഷ് റാവത്ത് ബി ജെ പിയുടെ അജയ് ഭട്ടിനോടാണ് തോറ്റത്. മധ്യപ്രദേശിലെ ഭോപ്പാലിൽനിന്ന് മത്സരിച്ച ദിഗ്വിജയ് സിങ്ങിനെ ബി ജെ പിയുടെ പ്രജ്ഞാ സിങ് ഠാക്കൂർ പരാജയപ്പെടുത്തി. മഹാരാഷ്ട്രയിലെസോളാപുരിൽനിന്ന് മത്സരിച്ച സുശീൽ കുമാർ ഷിൻഡെ ബി ജെ പിയുടെ സിദ്ധേശ്വർ ശിവാചാര്യയോട് തോറ്റു. കർണാടകയിലെചിക്കബല്ലപുരിൽനിന്ന് ജനവിധി തേടിയ വീരപ്പമൊയ്ലി ബി ജെ പിയുടെ ബി എൻ ബച്ചേ ഗൗഡയോട് പരാജയപ്പെട്ടു. മഹാരാഷ്ട്രയിലെ നന്ദേഡിൽനിന്ന് മത്സരിച്ച അശോക് ചവാനെ ബി ജെ പിയുടെ പ്രതാപ് റാവു ചിഖാലിക്കർ പരാജയപ്പെടുത്തി. അരുണാചൽ പ്രദേശ് വെസ്റ്റിൽനിന്ന് മത്സരിച്ച നബാം തൂക്കി കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ കിരൺ റിജിജുവിനോട് തോറ്റു.മേഘാലയയിലെ തുരായിൽനിന്ന് മത്സരിച്ച മുകുൾ സാഗ്മ എൻഡിഎ സഖ്യകക്ഷിയായ നാഷണൽ പീപ്പീൾസ് പാർട്ടിയുടെ അഗതാ കെ സാഗ്മയോടാണ് പരാജയപ്പെട്ടത് content highlights:former chief ministers faces backlash in loksabha election
from mathrubhumi.latestnews.rssfeed http://bit.ly/2HBUnFu
via
IFTTT
No comments:
Post a Comment