ഇവിടെ ബാങ്കുവിളിക്കും മറുനാടൻ മാധുര്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

ഇവിടെ ബാങ്കുവിളിക്കും മറുനാടൻ മാധുര്യം

തൊടുപുഴ: സെൻട്രൽ ജുംആ മസ്ജിദിലെ ബാങ്കുവിളിയിൽ ഉയരുന്നത് അതിരുകളില്ലാത്ത സാഹോദര്യം. അസം സ്വദേശിയായ അബ്ദുറഹിം ഇവിടെ ബാങ്കുവിളിക്കുമ്പോൾ അതിരുകൾ മാഞ്ഞുപോകുകയാണ്. അഞ്ചുവർഷം മുമ്പാണ് സെൻട്രൽ ജുംആ മസ്ജിദിൽ അബ്ദുറഹിം മുഅദ്ദിനായി നിയമിതനാകുന്നത്. പറവൂരിലെ ഒരു പള്ളിയിൽ മുഅദ്ദിനായിരുന്ന ഇദ്ദേഹത്തെ, ഉസ്താദ് അബ്ദുൾ റഷീദാണ് ഇവിടേക്കു ക്ഷണിക്കുന്നത്. വിശ്വാസത്തിനും സാഹോദര്യത്തിനും നാടോ വീടോ ഇല്ലെന്ന് ഇവിടത്തെ വിശ്വാസികൾ തെളിയിച്ചു. പള്ളിയിലെത്തിയ അബ്ദുറഹിമിനെ വിശ്വാസിസമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോൾ ഇദ്ദേഹം മലയാളം പറയാനും പഠിച്ചു. ഉറുദുശൈലിയിലുള്ള അബ്ദുറഹിമിന്റെ ബാങ്കുവിളി ഹൃദ്യമാണെന്ന് വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഭാര്യ മൊയ്ഫുളും മകൻ മുഹമ്മദ് മസ്ഹൂദും നേരത്തേ തൊടുപുഴയിലുണ്ടായിരുന്നു; ഇപ്പോൾ നാട്ടിലാണ്. ആറുമാസം കൂടുമ്പോൾ അബ്ദുറഹിം നാട്ടിൽ പോകാറുണ്ട്. content highlights:Thodupuzha mosque prayer call,Assam


from mathrubhumi.latestnews.rssfeed http://bit.ly/2WIIlPC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages