ദില്ലി: നേതൃപരമായും സംഘടനാപരമായും പ്രതിസന്ധിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ നിന്നും അകന്നു കോണ്‍ഗ്രസ്. ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുശതന്ന വക്താക്കള്‍ക്ക് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് വന്‍ തോല്‍വി ഏറ്റുവാങ്ങി സംഘടനാപരമായ പ്രതിസന്ധിയെ നേരിടുന്ന കോണ്‍ഗ്രസിന് അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനാകില്ലെന്ന രാഹുലിന്റെ നിലപാട് ഇരുട്ടടി സമ്മാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തല്‍ക്കാലും ചാനല്‍ ചര്‍ച്ച വേണ്ടെന്ന് പാര്‍ട്ടി തീരുമാനം എടുത്തിരിക്കുന്നത്.
ടെലിവിഷൻ ചര്‍ച്ചകൾക്ക് പോകേണ്ടതില്ലെന്ന് വക്താക്കളോടും കോൺഗ്രസ് പ്രതിനിധികളെ ചര്‍ച്ചാ പരിപാടികളുടെ പാനലിൽ ഉൾപ്പെടുത്തരുതെന്ന് ചാനൽ പ്രതിനിധികളോടും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് മാധ്യമവിഭാഗം തലവന്‍ രൺദീപ് സുര്‍ജേവാല ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം രാഹുലിന്റെ രാജി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ വക്താക്കള്‍ പരസ്പര വിരുദ്ധ ആശയങ്ങള്‍ പറയുന്നതിനെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് അണിയറ സംസാരം. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷ പദവിയിൽ തുടരാനാകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ ഗാന്ധി. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുതിര്‍ന്ന കോൺഗ്രസ് നേതാക്കളും പലവട്ടം അനുനയ ചര്‍ച്ചകൾ നടത്തിയിട്ടും തീരുമാനം പുനപരിശോധിക്കാൻ രാഹുൽ ഗാന്ധി തയ്യാറായിട്ടില്ല.
നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് വരട്ടെ എന്ന നിലപാടിലാണ് രാഹുൽ. ഒരുമാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കൾക്ക് നിര്‍ദ്ദേശം നൽകിയിരുന്നു. എന്നാല്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. തോല്‍വിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്യ വിമര്‍ശനം നടത്തരുതെന്ന് നേരത്തേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശവും വലിയ വാര്‍ത്തയായി മാറിയിരുന്നു.
from mangalam.com http://bit.ly/30WaDc2
via IFTTT
No comments:
Post a Comment