തിരുവനന്തപുരം: കണ്ണൂരിൽ കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പഴുതടച്ച റിപ്പോർട്ടുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ളതെന്നും വേണ്ടിവന്നാൽ സുപ്രീംകോടതി വരെ പോകുമെന്നും ഇത്കുട്ടിക്കളിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് ചോദ്യം ഉത്തരം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താനൊരു പാർട്ടിക്കും വേണ്ടി പ്രവർത്തിക്കുന്നയാളല്ല. എൽ.ഡി.എഫ്. നേതാക്കൾക്ക് അത് നന്നായി അറിയാം. ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. അതുകൊണ്ടാണ് നിഷ്പക്ഷമായി പ്രവർത്തിക്കുന്നത്. നിയമനടപടി ഉണ്ടായാൽ അതിനെ നേരിടും- ടിക്കാറാം മീണ പറഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരേ ഉന്നയിച്ച ആക്ഷേപങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ വിശദീകരണം. ടിക്കാറാം മീണ പങ്കെടുക്കുന്ന ചോദ്യം ഉത്തരം പരിപാടിയുടെ പൂർണരൂപം ശനിയാഴ്ച രാത്രി 9.30-ന് മാതൃഭൂമി ന്യൂസിൽ കാണാം. Content Highlights:ceo kerala tikaram meena explaining about bogus vote controversy in mathrubhumi news chodyam utharam
from mathrubhumi.latestnews.rssfeed http://bit.ly/2ZUVCGU
via
IFTTT
No comments:
Post a Comment