ഭോപ്പാൽ: മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി സാധ്വി പ്രജ്ഞാ സിങ് ഠാക്കൂർ. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്സെയാണെന്ന മക്കൾ നീതി മെയ്യം നേതാവ് കമൽ ഹാസന്റെ പ്രസ്താവനയിൽ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു പ്രജ്ഞാ സിങിന്റെ വിവാദ പരാമർശം. നാഥുറാം ഗോഡ്സെ ഒരു ദേശസ്നേഹിയാണെന്ന് പ്രജ്ഞ പറഞ്ഞു.ഒരു ദേശസ്നേഹി എപ്പോഴും ദേശസ്നേഹിയായി തന്നെ തുടരും.ചിലർ ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നുണ്ട്.അത്തരക്കാർക്ക് ഈ തിരഞ്ഞെടുപ്പിൽ തക്കതായ മറുപടി നൽകുമെന്നും അവർ പറഞ്ഞു.വിവാദ പരാമർശത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയർന്നിട്ടുണ്ട്. മലേഗാവ് സ്ഫോടന കേസിലെ പ്രതിയായപ്രജ്ഞാ സിങ് തിരഞ്ഞെടുപ്പ് പ്രാചരണത്തിനിടെ നേരത്തെയും വിവാദ പരാമർശം നടത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ദ് കർക്കറയെ അധിക്ഷേപിച്ച് സംസാരിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ 72 മണിക്കൂർ പ്രജ്ഞാ സിങിന് പ്രചാരണ വിലക്കേർപ്പെടുത്തിയിരുന്നു. ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രജ്ഞാ സിങിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് ബിജെപി വാക്താവ് ജി.വി.എൽ നരസിംഹ റാവു പറഞ്ഞു. അത്തരം പ്രസ്താവനയെ പാർട്ടി അപലപിക്കുന്നു. അവരോട് വിശദീകരണം തേടും. പൊതുസമൂഹത്തോട് അവർ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. #WATCH BJP Bhopal Lok Sabha Candidate Pragya Singh Thakur says Nathuram Godse was a deshbhakt, is a deshbhakt and will remain a deshbhakt. People calling him a terrorist should instead look within, such people will be given a befitting reply in these elections pic.twitter.com/4swldCCaHK — ANI (@ANI) May 16, 2019 Content Highlights:Nathuram Godse was a deshbhakt, says Sadhvi Pragya Thakur
from mathrubhumi.latestnews.rssfeed http://bit.ly/2W4gvjQ
via
IFTTT
No comments:
Post a Comment