തിരുവനന്തപുരം: കോളേജിൽ പഠനാന്തരീക്ഷം ഇല്ലെന്ന് കുറിപ്പെഴുതി വച്ച് ആത്മഹത്യക്കു ശ്രമിച്ച പെൺകുട്ടി യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ടി.സി. വാങ്ങുന്നു. ആറ്റിങ്ങൽ സ്വദേശിനിയായ പെൺകുട്ടി രക്ഷാകർത്താക്കൾക്കൊപ്പം ടി.സി. വാങ്ങാനായി കോളേജിൽ എത്തിയിരുന്നു. ഏത് കോളേജിലാണ് തുടർപഠനമെന്നതു തീരുമാനിക്കാത്തതിനാൽ ടി.സി. ലഭിച്ചില്ല. തുടർന്ന് സർവകലാശാലാ ആസ്ഥാനത്തെത്തി വൈസ് ചാൻസലർ മഹാദേവൻ പിള്ളയെ കണ്ടു. വിദ്യാർഥിനിയുടെ താല്പര്യപ്രകാരം ഏത് കോളേജിൽ വേണമെങ്കിലും തുടർപഠനത്തിന് അവസരമൊരുക്കാമെന്ന് അദ്ദേഹം അറിയിച്ചു. വർക്കല എസ്.എൻ. കോളേജിൽ തുടർപഠനം നടത്താനാണ് വിദ്യാർഥിനിക്ക് താല്പര്യമെന്നറിയുന്നു. അടുത്ത ദിവസം വർക്കല കോളേജിൽ പോയി അന്വേഷിച്ച ശേഷം യൂണിവേഴ്സിറ്റി കോളേജിലെത്തി ടി.സി. വാങ്ങുമെന്നാണ് അറിയുന്നത്. കോളേജിൽ കൃത്യമായി ക്ലാസുകൾ നടക്കാത്തതും വിവിധ പരിപാടികൾക്ക് എസ്.എഫ്.ഐ. നേതാക്കൾ വിദ്യാർഥികളെ നിർബന്ധിച്ച് ക്ലാസിൽനിന്നു വിളിച്ചിറക്കിക്കൊണ്ടുപോകുന്നതും പഠനത്തെ ബാധിക്കുന്നുവെന്ന് കുറിപ്പെഴുതി വെച്ചാണ് കോളേജിനുള്ളിൽത്തന്നെ കൈമുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. പിന്നീട് പരാതിയില്ലെന്നാണ് വിദ്യാർഥിനിയും രക്ഷാകർത്താക്കളും പോലീസിനു മൊഴിനൽകിയത്. ആത്മഹത്യാശ്രമത്തിന് ആറ്റിങ്ങൽ പോലീസ് വിദ്യാർഥിനിക്കെതിരേ കേസെടുക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് രാഷ്ട്രീയപ്പാർട്ടികളും മറ്റു സംഘടനകളും യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥിസംഘടനയുടെ പ്രവർത്തനരീതിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട് Content Highlights: university college
from mathrubhumi.latestnews.rssfeed http://bit.ly/2E56nx2
via
IFTTT
No comments:
Post a Comment