ന്യൂഡൽഹി: പശുവിന്റെ പേരിലുംബീഫ് കഴിക്കുന്നതിന്റെ പേരിലും ആക്രമണങ്ങൾ നടന്ന ഉത്തരേന്ത്യൻ മണ്ഡലങ്ങളിൽ ബി.ജെ.പിയെ വിജയിപ്പിച്ച് ജനം. ഇന്ത്യ സ്പെൻഡ്.കോം നടത്തിയ തിരഞ്ഞെടെുപ്പ് അവലോകനത്തിലാണ് ഈ കണക്കുകളുള്ളത്. പശുവിന്റെ പേരിൽ ആക്രമണങ്ങളും കൊലപാതകങ്ങളും അരങ്ങേറിയ 83 ലോക്സഭ മണ്ഡലങ്ങളിൽ 60-ലും വിജയിച്ചത് ബിജെപിയാണ്.ബിജെപിക്ക് നഷ്ടപ്പെട്ട സീറ്റുകളാകട്ടെ മഹാസഖ്യത്തിന്റെ സാന്നിധ്യം കൊണ്ടായിരുന്നു. ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പശുവിന്റെ പേരിൽ ആക്രമണങ്ങൾ നടന്ന എല്ലാ മണ്ഡലങ്ങളും ബിജെപി വിജയിച്ചിട്ടുണ്ടെന്നതും തിരഞ്ഞെടുപ്പ് ഫല കണക്കുകളിൽ വ്യക്തമാണ്. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആകെ 127 അക്രമസംഭവങ്ങളാണ് പശുവിന്റെ പേരിൽ ഇന്ത്യയിൽ നടന്നത് എന്ന് ഇന്ത്യസ്പെന്റ് പുറത്ത വിട്ട കണക്കുകളിൽ പറയുന്നു. ഈ സംഭവങ്ങളിലായി 47 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 302 പേർ ഇരകളായിട്ടുണ്ട്. Of 83 constituencies reporting cow-related hate violence between 2014 & 2019, the BJP won 63. In 2014, it had won 60 of these seats. #ElectionsResults2019 https://t.co/sBTuwSwqtH pic.twitter.com/cUhZzmXuKu — IndiaSpend (@IndiaSpend) May 24, 2019 ഉത്തർപ്രദേശിലെ ദാദ്രിയിൽ ബീഫ് കഴിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാക്കിനെകൊലപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. അതിന് ശേഷം നിരവധി ആക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ദാദ്രി ഉൾപ്പെടുന്ന ഗൗതമബുദ്ധ നഗർ മണ്ഡലത്തിൽ ബിജെപിയുടെ മഹേഷ് ശർമ്മയാണ് വിജയിച്ചത്. content highlights:India spend.com analysis of election results on cow related violence and BJP victory
from mathrubhumi.latestnews.rssfeed http://bit.ly/2YMCOrY
via
IFTTT
No comments:
Post a Comment