അമേഠിയില്‍ രാഹുല്‍ഗാന്ധി പിന്നില്‍; സരിത നായര്‍ക്ക് 77 വോട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

അമേഠിയില്‍ രാഹുല്‍ഗാന്ധി പിന്നില്‍; സരിത നായര്‍ക്ക് 77 വോട്ട്

ലഖ്നൗ: അമേഠിയിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഏറ്റവും ഒടുവിലത്തെ ഫലസൂചനകൾ പ്രകാരം ബി.ജെ.പി. സ്ഥാനാർഥി സ്മൃതി ഇറാനിയാണ് അമേഠിയിൽ ലീഡ് ചെയ്യുന്നത്. രാഹുൽ ഗാന്ധിയെക്കാൾ അയ്യായിരത്തിലധികം വോട്ട് നേടിയാണ് സ്മൃതിയുടെ തേരോട്ടം. അതേസമയം, അമേഠിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സരിത എസ്. നായർ 77 വോട്ടുനേടി. വോട്ടെണ്ണൽ ആരംഭിച്ച് നാല് മണിക്കൂർ പിന്നിടുമ്പോഴുള്ള കണക്കുകളിലാണ് സരിതാ എസ്. നായർക്ക് ലഭിച്ച വോട്ടുകളുടെ എണ്ണവും പുറത്തുവന്നിരിക്കുന്നത്. നേരത്തെ വയനാട്ടിൽ രാഹുൽഗാന്ധിക്കെതിരെ മത്സരിക്കാൻ സരിത എസ്. നായർ പത്രിക നൽകിയിരുന്നെങ്കിലും തള്ളിപ്പോയിരുന്നു. ഇതോടെയാണ് അമേഠിയിലെത്തി സരിത എസ്. നായർ പത്രിക സമർപ്പിച്ച് മത്സരത്തിനിറങ്ങിയത്. Content Highlights:loksabha election result 2019 rahul gandhi trailing in amethi, saritha s nair votes in amethi


from mathrubhumi.latestnews.rssfeed http://bit.ly/2weqpAy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages