വിരമിച്ച ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥന്റെ ലഹരി പെണ്‍കുട്ടികള്‍ ; രണ്ടു വര്‍ഷമായി അനേകം കുട്ടികള്‍ ഇരയായി ; സിസിടിവി പരിശോധിച്ച ക്യാമറാമാന്‍ ദൃശ്യങ്ങള്‍ കണ്ടെടുത്തതോടെ 63 കാരന്‍ കുടുങ്ങി...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

വിരമിച്ച ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥന്റെ ലഹരി പെണ്‍കുട്ടികള്‍ ; രണ്ടു വര്‍ഷമായി അനേകം കുട്ടികള്‍ ഇരയായി ; സിസിടിവി പരിശോധിച്ച ക്യാമറാമാന്‍ ദൃശ്യങ്ങള്‍ കണ്ടെടുത്തതോടെ 63 കാരന്‍ കുടുങ്ങി...!!

മീററ്റ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ 63 കാരനായ വിരമിച്ച ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. മീററ്റിലെ ജാഗ്രിതി വിഹാറിലെ താമസക്കാരനായ വിമല്‍ ചന്ദ് എന്നയാളാണ് അറസ്റ്റിലായത്. സ്വന്തം വീട്ടില്‍ രണ്ടു വര്‍ഷമായി ഇയാള്‍ അനേകം പെണ്‍കുട്ടികളെയാണ് ശാരീരികമായി ദുരുപയോഗം ചെയ്തിരുന്നത്.

വിമല്‍ചന്ദ് ശാരീരികമായി ചൂഷണം ചെയ്ത മൂന്ന് പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെ സിസിടിവി കേടായതിനെ തുടര്‍ന്ന് പരിശോധിച്ച ടെക്‌നീഷ്യനാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ദൃശ്യങ്ങള്‍ പ്രദേശത്തെ ആകെമാനം ഞെട്ടിച്ചിരിക്കുകയാണ്. ഹാപൂരില്‍ നിന്നും അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി 2016 ല്‍ വിരമിച്ചയാളാണ് ചന്ദ്. എക്‌സിക്യൂട്ടീവായി വിരമിച്ച ഇയാളുടെ ഭാര്യ 2016 ല്‍ മരിക്കുകയും വിവാഹം കഴിച്ചയച്ച പെണ്‍മക്കളെല്ലാം വിദേശത്താണ് താമസിക്കുന്നത്.

സംഭവം പുറത്തായതോടെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനും ഇരകളാക്കിയ പെണ്‍കുട്ടികളെ കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ വിമല്‍ചന്ദിന്റെ അരികില്‍ എത്തിയത് ഏതെങ്കിലും ഇടനിലക്കാരന്‍ വഴി ആയിരിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഒരു വ്യക്തിയോ ഒരു റാക്കറ്റ് തന്നെയോ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരിക്കാമെന്നും പോലീസ് കരുതുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നിര്‍ബ്ബന്ധിച്ച് വേശ്യാവൃത്തി ചെയ്യിക്കുകയായിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിലെ പ്രധാന പ്രതി അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിലെ എല്ലാ ഇരകള്‍ക്കും നീതി ലഭ്യമാക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും മീററ്റിലെ എഡിജിപി പ്രശാന്ത് കുമാര്‍ പറയുന്നു.



from mangalam.com http://bit.ly/2GVK3GM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages