മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 230 പോയന്റ് നേട്ടത്തിൽ 37618ലും നിഫ്റ്റി 59 പോയന്റ് ഉയർന്ന് 11316ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 804 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 432 ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ബാങ്ക്, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമാണ്. ഫാർമ, ലോഹം, ഇൻഫ്ര, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ വ്യാപാരം താഴ്ന്ന നിലവാരത്തിലുമാണ്. യെസ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ഡിഎച്ച്എഫ്എൽ, ടിസിഎസ്, റിലയൻസ്, എംആന്റ്എം, ഐടിസി, വിപ്രോ, മണപ്പുറം, റിലയൻസ് ക്യാപിറ്റൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബിപിസിഎൽ, എൻടിപിസി, ഐഷർ മോട്ടോഴ്സ്, സൺ ഫാർമ, ടാറ്റ സ്റ്റീൽ, എസ്ബിഐ, പിഎൻപി, പിഎൻബി ഹൗസിങ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2HBYhNo
via
IFTTT
No comments:
Post a Comment