ബിജെപിയ്ക്ക്‌ കുതിരക്കച്ചവടത്തിന് അവസരം കിട്ടും ; 225 മുതല്‍ 250 സീറ്റുകളുമായി മഹാസഖ്യം തകര്‍ക്കും ; എന്‍ഡിഎ 185 മുതല്‍ 220 വരെ, യുപിഎ 160 മുതല്‍ 180 വരെ നേട്ടമുണ്ടാക്കും ; ബെറ്റിംഗ് വിപണിയില്‍ ട്രന്റ് ഇങ്ങിനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

ബിജെപിയ്ക്ക്‌ കുതിരക്കച്ചവടത്തിന് അവസരം കിട്ടും ; 225 മുതല്‍ 250 സീറ്റുകളുമായി മഹാസഖ്യം തകര്‍ക്കും ; എന്‍ഡിഎ 185 മുതല്‍ 220 വരെ, യുപിഎ 160 മുതല്‍ 180 വരെ നേട്ടമുണ്ടാക്കും ; ബെറ്റിംഗ് വിപണിയില്‍ ട്രന്റ് ഇങ്ങിനെ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മൂന്നാം മുന്നണിയുടെ സാധ്യതകള്‍ പ്രവചിച്ച് ബെറ്റിംഗ് വിപണി. 12,000 കോടി മാറിമറിയുന്ന സട്ടാ ബസാറിലെ ട്രന്റ് ബിജെപിയ്ക്കും കോണ്‍ഗ്രസിനും പ്രാദേശിക പാര്‍ട്ടികളുടെ ശല്യം വലിയ രീതിയില്‍ ഉണ്ടാകുമെന്നും ചിലപ്പോള്‍ മൂന്നാം മുന്നണി ഇന്ത്യ ഭരിച്ചേക്കാനുള്ള സാധ്യതകളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടു റൗണ്ട് പോളിംഗ് മാത്രം ശേഷിക്കെ 118 സീറ്റുകളിലെ കാര്യം കൂടിയേ ഇനി തീരമാനിക്കാനുള്ളൂ.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ദേശീയത, ന്യായ് പോലെയുള്ള ക്ഷേമ പദ്ധതികള്‍, റഫാല്‍ ഇടപാട്, ബൊഫേഴ്‌സ് എന്നിവയെല്ലാമായിരുന്നു ഇതുവരെ പ്രചരണത്തില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍. എന്നാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടുമെന്ന് പറയാന്‍ ബെറ്റിംഗ് വിപണി മടിക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയുമാണ് പ്രത്യക്ഷത്തില്‍ പോരാടുന്നതെങ്കിലും സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുടെ വെല്ലുവിളിയായിരിക്കും ദേശീയപാര്‍ട്ടികള്‍ക്ക് പ്രധാനമായും നേരിടേണ്ടി വരിക. മഹാഗദ്ബന്ധന്‍ വന്‍ വിജയം നേടുന്നത് കൂട്ടുകക്ഷി ഭരണത്തിനുള്ള കുതിരക്കച്ചവടത്തിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നും പറയുന്നു.

എന്‍ഡിഎയ്ക്ക് 185 മുതല്‍ 220 സീറ്റ് വരെയും യുപിഎയ്ക്ക് 160 മുതല്‍ 180 വരെ സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസും ബിജെപിയും അല്ലാതെ മൂന്നാം കക്ഷിയായി പ്രവര്‍ത്തിക്കുന്ന മഹാസഖ്യം 225 മുതല്‍ 250 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയ്ക്ക് തനിച്ച് 250 സീറ്റുകള്‍ പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ സൂറത്ത്, കൊല്‍ക്കത്ത, ദില്ലി എന്നിവിടങ്ങളിലെ ബെറ്റിംഗ് വിപണി മഹാസഖ്യത്തിനാണ് കൂടുതല്‍ സാധ്യത നല്‍കുന്നത്. അതേസമയം തന്നെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സഭയില്‍ ചില കക്ഷികളെ ഒപ്പം ചേര്‍ത്ത് ബിജെപി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും പറയുന്നു.

സര്‍ജിക്കല്‍ സ്‌ട്രൈക്കും ദേശീയതയും പറയുന്ന ബിജെപിയിലാണ് ഏറ്റവുമധികം ബെറ്റിംഗ് നടക്കുന്നതെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് സാധ്യത കൂടുതല്‍ വിപണി കല്‍പ്പിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ആദ്യ ഘട്ടങ്ങളില്‍ സംസ്ഥാനങ്ങളിലെ നില വിലയിരുത്തപ്പെട്ടപ്പോള്‍ ബിജെപി വന്‍ വിജയം നേടുമെന്ന് പ്രവചിച്ച വാതുവെയ്പ്പ് രംഗം തിരഞ്ഞെടുപ്പ് ഓരോ ഘട്ടം കഴിയുമ്പോഴും ട്രെന്‍ഡ് മാറി വരുന്നുവെന്നാണ് പിന്നീട് വിലയിരുത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം യുപിയില്‍ വലിയ രീതിയിലുള്ള കുതിരക്കച്ചവടം നടക്കുമെന്നും, അതില്‍ ചിലപ്പോള്‍ ബിജെപിക്ക് മുന്‍തൂക്കം നേടിയേക്കുമെന്നുമാണ് മറ്റൊരു പ്രവചനം.

ഉത്തര്‍പ്രദേശ് ബിജെപിയെ കൈവിടുമെന്നാണ് ബെറ്റിംഗ് വിപണി പ്രവചിക്കുന്നത്. മഹാസഖ്യം ഇവിടെ 50 സീറ്റില്‍ അധികം നേടുമെന്നാണ് പ്രവചനം. ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ര്ട സംസ്ഥാനങ്ങളിലും ബിജെപി പ്രതിരോധത്തിലാകും. നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും ഗുജറാത്തില്‍ ബിജെപിക്ക് ആറ് സീറ്റ് നഷ്ടപ്പെടുമെന്ന പ്രവചനവുമുണ്ട്. സൂറത്തിലെ വിപണി പറയുന്നത് ഇവിടെ കോണ്‍ഗ്രസിന് 7 സീറ്റ് വരെ കിട്ടുമെന്നാണ്. സൂററ്റിലെയും മുംബൈയിലെ പുന്ദേഴ്‌സ് പറയുന്നത് ഗുജറാത്തില്‍ ബിജെപിയ്ക്ക് 19 സീറ്റ് കിട്ടുമെന്നാണ്. വടക്കന്‍ ഗുജറാത്തില്‍ രണ്ടും തെക്കന്‍ ഗുജറാത്തിലും ഒരു സീറ്റേ ബിജെപിയ്ക്ക കിട്ടു എന്നും സൗരാഷ്ട്രയില്‍ 2-3 സീറ്റേ പ്രതീക്ഷിക്കാവു എന്നും പറയുന്നു.



from mangalam.com http://bit.ly/2H7KcYJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages