ഭുവനേശ്വര്‍: ഈ കഴിഞ്ഞ 17-ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ എം പിയായി ചന്ദ്രാണി മുര്‍മു. 25 വയസ്സാണ് ഈ ഒഡീഷാക്കാരിക്ക്. ഗോത്രവര്‍ഗ ഭൂരിപക്ഷ മേഖലയായ ക്യോഝാര്‍ എന്ന മണ്ഡലത്തില്‍ ബിജു ജനതാദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് ചന്ദ്രാണി വിജയിച്ചത്.
രണ്ട് തവണ എം.പിയായ ബി.ജെ.പി സ്ഥാനാര്‍ഥിയായ അനന്ത നായിക്കിനെയാണ് ചന്ദ്രാണി പരാജയപ്പെടുത്തിയത്. 66203 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചന്ദ്രാനി തന്റെ വിജയം കൈവരിച്ചത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ചന്ദ്രാണി. ജോലിക്കു വേണ്ടി തിരയുമ്പോള്‍ അപ്രതീക്ഷിതമായിട്ടാണ് രാഷ്ട്രീയത്തിലേക്ക് വന്നെതെന്നും ചന്ദ്രാണി പറഞ്ഞു.
ജില്ലയില്‍ തൊഴിലില്ലായ്മ രൂക്ഷമായതിനാല്‍ ആദ്യ പ്രവര്‍ത്തനം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലാണ്. പുത്തന്‍ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനുമായ നടപടികള്‍ ഉടന്‍ തന്നെ ഉണ്ടാകുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. സംസ്ഥാനത്തെ യുവതി യുവാക്കളെയാണ് താന്‍ പ്രതിനിധീകരിക്കുന്നത് എന്നും ചന്ദ്രാണി വ്യക്തമാക്കി.
from mangalam.com http://bit.ly/2whD9qg
via IFTTT
No comments:
Post a Comment